ചതുപ്പില്‍ അകപ്പെട്ട പശുവിനെ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി

ചേമ്പിലോട്: എവടക പഞ്ചായത്ത് ചേമ്പിലോട് ഭാഗത്ത് ചതുപ്പില്‍ അകപ്പെട്ട പശുവിനെ അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തി. ശിവദാസന്‍ മേയ്ക്കല്‍ എന്നയാളുടെ കറവപ്പശുവാണ് ഇടുങ്ങിയ കിടങ്ങിനുള്ളിലെ ചതുപ്പിനുള്ളില്‍ താഴ്ന്ന് പോയത്. പൂര്‍ണ്ണമായും ചതുപ്പില്‍ താഴ്ന്ന പശുവിനെ നാട്ടുകാരും അഗ്നിശമന സേനയും ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് രക്ഷിച്ചത്. ഉടന്‍ തന്നെ സ്ഥലത്തെത്തിയ വെറ്ററിനറി ഡോക്ടര്‍ സിലിയ ലെവിസ് പശുവിന് ആവശ്യമായ ചികല്‍സ നല്‍കി. മാനന്തവാടി അഗ്നിരക്ഷാനിലയത്തിലെ സ്റ്റേഷന്‍ ഓഫീസര്‍ പി.നിധീഷ് കുമാറിന്റെ നേത്യത്വത്തിന്‍ അസി.സ്റ്റേഷന്‍ ഓഫീസര്‍ മാരായ സെബാസ്റ്റ്യന്‍ ജോസഫ്, ഐ.ജോസഫ്, ഫയര്‍ ആന്റ് റെസ്‌ക്യു ഓഫിസര്‍മാരായ കെ.രജിഷ്, വിനു കെ,എം, പി.ഡി അനുറാം, കെ.എ സനൂപ്, ഹോം ഗാര്‍ഡ് ജോളി ജെയിംസ് എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights