ഫെയ്‌സ്ബുക്കില്‍ വ്യാജ അക്കൗണ്ടുകള്‍ക്ക് പിടിവീഴും; സൗജന്യ ബ്ല്യു ബാഡ്ജ് സംവിധാനം, അപ്‌ഡേറ്റ്

വാഷിങ്ടണ്‍: ഫെയ്‌സ്ബുക്കിലെ വ്യാജ അക്കൗണ്ടുകള്‍ക്കും എഐ നിര്‍മിത പ്രൊഫൈലുകളും നിയന്ത്രിക്കാന്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ. വ്യക്തിഗത അക്കൗണ്ടുകള്‍ യഥാര്‍ഥ വ്യക്തികളുടേതാണെന്ന് ഉറപ്പുവരുത്തുന്നതിനായി ‘ഫെയ്‌സ്ബുക്ക് വെരിഫൈഡ്’ എന്ന സൗജന്യ ബ്ല്യു ബാഡ്ജ് സംവിധാനം കമ്പനി പ്രഖ്യാപിച്ചു.

വ്യാജ സന്ദേശങ്ങളും എഐ പ്രൊഫൈലുകളും വ്യാപകമാകുന്ന സാഹചര്യത്തില്‍, പ്രൊഫൈലിന് പിന്നില്‍ ഒരു യഥാര്‍ഥ വ്യക്തിയാണെന്ന് തിരിച്ചറിയുകയാണ് ലക്ഷ്യം. നിലവിലുള്ള സബ്സ്‌ക്രിപ്ഷന്‍ അധിഷ്ഠിത മെറ്റാ വെരിഫൈഡ് സേവനത്തില്‍ നിന്ന് വ്യത്യസ്തമായി ഇതിന് പണം നല്‍കേണ്ടതില്ല.ഉപയോക്താക്കള്‍ ചിത്രീകരിക്കുന്ന ഒരു ചെറിയ വിഡിയോ സെല്‍ഫി, നിലവിലുള്ള പ്രൊഫൈല്‍ ചിത്രങ്ങളുമായി ഒത്തുനോക്കിയാണ് അക്കൗണ്ട് വെരിഫൈ ചെയ്യുന്നത്. മിനിറ്റുകള്‍ക്കുള്ളില്‍ ഈ പ്രക്രിയ പൂര്‍ത്തിയാകും.

18 വയസ്സിന് മുകളിലുള്ള, കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡുകള്‍ പാലിക്കുന്ന വ്യക്തിഗത പ്രൊഫൈലുകള്‍ക്ക് മാത്രമാണ് ഇത് ലഭ്യമാകുക. പേജുകള്‍ക്കും പ്രോമോഡ് അക്കൗണ്ടുകള്‍ക്കും ഇത് ലഭിക്കില്ല. ഫെയ്‌സ്ബുക്ക് മാര്‍ക്കറ്റ് പ്ലേസ്, ഡേറ്റിങ്, ഗ്രൂപ്പുകള്‍, പ്രൊഫൈലുകള്‍ എന്നിവയിലാണ് ആദ്യ ഘട്ടത്തില്‍ ബാഡ്ജ് പ്രത്യക്ഷപ്പെടുക. പിന്നീട് ന്യൂസ് ഫീഡ് പോസ്റ്റുകളിലേക്കും ഇത് വ്യാപിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights