പഞ്ചാബിൽ ആം ആദ്മി പാർട്ടി നേതാവിനെ വെടിവെച്ചു കൊന്നു; കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ജലന്ധർ: പഞ്ചാബിലെ ജലന്ധറിൽ ആം ആദ്മി പാർട്ടി (എഎപി) നേതാവ് ലക്കി ഒബ്‌റോയിയെ അജ്ഞാതർ വെടിവെച്ചു കൊന്നു. ജലന്ധറിലെ മോഡൽ ടൗൺ എന്ന സ്ഥലത്ത് കാറിനുള്ളിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. മോഡൽ ടൗണിലെ ഗുരുദ്വാരയ്ക്ക് സമീപം പാർക്ക് ചെയ്തിരുന്ന തന്റെ താർ വാഹനത്തിലിരിക്കെയാണ് ലക്കി ഒബ്‌റോയിക്ക് നേരെ ആക്രമണമുണ്ടായത്.

ഇദ്ദേഹത്തിന് നേരെ അഞ്ചോളം വെടിയുണ്ടകൾ തൊടുത്തതായാണ് പ്രാഥമിക റിപ്പോർട്ടുകൾ. സംഭവസ്ഥലത്ത് വെച്ച് തന്നെ ഒബ്‌റോയി മരണപ്പെട്ടതായി പൊലീസ് അറിയിച്ചു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല.സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്. പഞ്ചാബിൽ ക്രമസമാധാന നില തകരാറിലാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം സർക്കാരിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ ഫെബ്രുവരി ആദ്യവാരവും പഞ്ചാബിൽ സമാനമായ രാഷ്ട്രീയ കൊലപാതക ശ്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights