ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്; ഇന്ന് മുതല്‍ 4 ദിവസം ബാങ്കുകള്‍ തുറക്കില്ല

ന്യൂഡല്‍ഹി: ഈ മാസം 27നു രാജ്യ വ്യാപക ബാങ്ക് പണിമുടക്കുമായി മന്നോട്ടു പോകാന്‍ ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനയായ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (യുഎഫ്ബിയു) തീരുമാനം. ഇതോടെ ഇന്ന് മുതല്‍ 4 ദിവസം ബാങ്കുകള്‍ അടഞ്ഞു കിടക്കും. റിപ്പബ്ലിക്ക് ദിന അവധിയും ശനിയും ഞായറും ചേര്‍ത്ത് ഇന്ന് മുതല്‍ ചൊവാഴ്ച വരെ ബാങ്കുകള്‍ തുറക്കില്ല. ചീഫ് ലേബര്‍ കമ്മീഷണറുടെ മധ്യസ്ഥതയില്‍ നടന്ന രണ്ടാം അനുരഞ്ജന ചര്‍ച്ചയും പരാജയപ്പെട്ടതോടെയാണ് പണിമുടക്കുമായ മുന്നോട്ടു പോകാന്‍ യുഎഫ്ബിയു തീരുമാനിച്ചത്.

ബാങ്കുകളുടെ പ്രവൃത്തി ദിനം ആഴ്ചയില്‍ 5 ദിവസമാക്കണമെന്ന ശുപാര്‍ശ 2 വര്‍ഷമായിട്ടും കേന്ദ്രം നടപ്പാക്കാത്തതിനെരെയാണു ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനയായ യുഎഫ്ബിയു പണിമുടക്ക് പ്രഖ്യാപിച്ചത്. ബെഫി, എഐബിഇഎ, എഐബിഒസി, എന്‍സിബിഇ അടക്കം രാജ്യത്തെ 9 യൂണിയനുകളുടെ സംയുക്ത സംഘടനയാണ് യുഎഫ്ബിയു.

വ്യാഴാഴ്ച നടന്ന യോഗത്തില്‍ തീരുമാനമായിരുന്നില്ല. ഇതോടെയാണ് വെള്ളിയാഴ്ച വീണ്ടും യോ?ഗം ചേര്‍ന്നത്. എന്നാല്‍ തീരുമാനം എടുക്കാന്‍ കൂടുതല്‍ സമയം വേണമെന്ന നിലപാടാണ് ധനമന്ത്രാലയം നിലപാടെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights