ധാക്ക: ഇന്ത്യയോടുള്ള കലിപ്പിന്റെ പുറത്ത് ടി20 ലോകകപ്പ് കളിക്കാന്‍ വരില്ലെന്നു വീരവാദം മുഴക്കിയ ബം?ഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനെ കാത്തിരിക്കുന്നത് വന്‍ സാമ്പത്തിക നഷ്ടം. ഇന്ത്യയില്‍ സുരക്ഷയില്ലെന്നു ആരോപിച്ചാണ് ഇന്ത്യന്‍ മണ്ണില്‍ ലോകകപ്പ് കളിക്കില്ലെന്നു വ്യക്തമാക്കി പിന്‍മാറ്റം പ്രഖ്യാപിച്ചത്. വിഷയത്തില്‍ അന്തിമ തീരുമാനം ഉടന്‍ എടുക്കണമെന്നു ഐസിസി അന്ത്യശാസനം നല്‍കിയിരുന്നു. എന്നാല്‍ ബം?ഗ്ലാദേശ് ഇന്ത്യയില്‍ കളിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നിന്നു. ബം?ഗ്ലാദേശിനു പകരം സ്‌കോട്‌ലന്‍ഡിനെ കളിപ്പിക്കാനുള്ള നീക്കം ഐസിസി ആരംഭിച്ചിട്ടുണ്ട്.
ബംഗ്ലാദേശ് കളിച്ചില്ലെങ്കില്‍ ഐസിസിക്കു വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നാണ് ബംഗ്ലാദേശ് സര്‍ക്കാരിന്റെ കായിക ഉപദേഷ്ടാവ് ആസിഫ് നസ്‌റുല്‍ കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ നഷ്ടം ബം?ഗ്ലാദേശിനാണ് സംഭവിക്കാന്‍ പോകുന്നത് എന്നതാണ് യാഥാര്‍ഥ്യം. ഐസിസിയ്ക്കു നഷ്ടപ്പെടുന്നതിനേക്കാള്‍ വന്‍ സാമ്പത്തിക നഷ്ടം ബം?ഗ്ലാദേശിനുണ്ടാകും. ക്രിക്കറ്റില്‍ വന്‍ ശക്തിയായ ഇന്ത്യയുമായുള്ള ഉടക്കിന്റെ പേരില്‍ ഇനി പ്രധാന പരമ്പരകളും ഇതിലൂടെ ലഭിക്കുന്ന കോടികളും ബം?ഗ്ലാദേശിനു നഷ്ടമാകും.
ലോകകപ്പില്‍ കളിക്കാത്തതിന്റെ പേരില്‍ ബംഗ്ലാദേശിന് ഏതാണ്ട് 240 കോടിയോളം രൂപയാണ് നഷ്ടമാകാന്‍ പോകുന്നത്. ലോകകപ്പില്‍ പങ്കെടുക്കുന്നതിലൂടെ മാത്രം ലഭിക്കുന്ന ഐസിസി റവന്യൂവാണിത്. ഇതിനു പുറമേ ബ്രോഡ്കാസ്റ്റ്, സ്‌പോണ്‍സര്‍ഷിപ്പ് വരുമാന നഷ്ടങ്ങളുടെ കോടികള്‍ വേറയുമുണ്ടാകും. ബം??ഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ വാര്‍ഷിക വരുമാനത്തിന്റെ 60 ശതമാനത്തോളം തുക ഈ ഒറ്റ തീരുമാനത്തിന്റെ പേരില്‍ മാത്രം അവര്‍ക്ക് നഷ്ടമുണ്ടാക്കുമെന്നാണ് കണക്കാക്കുന്നത്.
ലോകകപ്പിനു ശേഷം ഇന്ത്യ- ബംഗ്ലാദേശ് പരമ്പരയുണ്ട്. എന്നാല്‍ ഇതു റദ്ദാക്കപ്പെടുമെന്നു ഏതാണ്ടുറപ്പാണ്. അതും അവര്‍ക്കു തന്നെ തിരിച്ചടിയാകും. കാരണം ബംഗ്ലാദേശിനു ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ചിരുന്നത് ഇന്ത്യക്കെതിരായ മത്സരങ്ങളിലൂടെയാണ്.
എന്ത് വരുമാന നഷ്ടമുണ്ടായാലും അഭിമാനമാണ് വലുതെന്നു പറഞ്ഞാണ് കായിക ഉപദേഷ്ടാവ് കളിക്കാരുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം ഇന്ത്യയില്‍ ലോകകപ്പ് കളിക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ചത്. ഐസിസി, ബിസിസിഐ നിലപാടുകളെ ആസിഫ് നസ്‌റുല്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.
ബം?ഗ്ലാദേശിലെ കോടിക്കണക്കിനു ആളുകള്‍ ലോകകപ്പ് കാണില്ല. ഐസിസിക്കു വലിയ നഷ്ടമാണ് സംഭവിക്കാന്‍ പോകുന്നത്. ബം?ഗ്ലാദേശിനെപ്പോലെ ഒരു രാജ്യത്തെ ഒഴിവാക്കുന്നത് ഐസിസിയുടെ പരാജയമാണ്. ലോകകപ്പ് ഇന്ത്യയില്‍ കളിക്കില്ലെന്ന നിലപാട് മാത്രമാണ് തങ്ങള്‍ക്കുള്ളത്. ശ്രീലങ്കയില്‍ കളിക്കാന്‍ ടീം ഒരുക്കമാണ്.
സുരക്ഷയുടെ കാര്യത്തിലാണ് ആശങ്ക. ഇന്ത്യന്‍ സര്‍ക്കാരിന്റെ ഭാ?ഗത്തു നിന്നു യാതൊരു ഉറപ്പും തങ്ങള്‍ക്കു കിട്ടിയിട്ടില്ല. മസ്തഫിസുറിനെ ഐപിഎല്ലില്‍ നിന്നു ഒഴിവാക്കിയതില്‍ ഖേദം പ്രകടിപ്പിച്ചിട്ടില്ല. ബം?ഗ്ലാദേശിന്റെ താരങ്ങള്‍, ആരാധകര്‍, മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ സംരക്ഷിക്കപ്പെടുമെന്ന ഉറപ്പും കിട്ടിയിട്ടില്ല. അതിനാല്‍ തന്നെ ഇന്ത്യന്‍ മണ്ണില്‍ കാല് കുത്തില്ലെന്ന തങ്ങളുടെ മുന്‍ നിലപാട് മാറ്റേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും ഇക്കാര്യത്തില്‍ ഐസിസി ബം?ഗ്ലാദേശിനു വേണ്ടി ശബ്ദം പോലും ഉയര്‍ത്തിയിട്ടില്ലെന്നും ആസിഫ് നസ്‌റുല്‍ ആരോപിച്ചു.









