ബംഗളൂരു: മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരവും ഈസ്റ്റ് ബംഗാള്‍ ഇതിഹാസവുമായ ഇല്യാസ് പാഷ (61) അന്തരിച്ചു. ദീര്‍ഘ നാളായി അസുഖ ബാധിതനായിരുന്നു ഇതിഹാസ പ്രതിരോധ താരം. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനാണ് (എഐഎഫ്എഫ്) അദ്ദേഹത്തിന്റെ വിയോ?ഗം പുറത്തുവിട്ടത്. നിര്യാണത്തില്‍ എഐഎഫ്എഫ് അനുശോചിച്ചു.
വിനായക ഫുട്‌ബോള്‍ ക്ലബിലൂടെയാണ് അദ്ദേഹം കരിയര്‍ തുടങ്ങുന്നത്. റൈറ്റ് വിങ് ബാക്കായി കളിച്ചിരുന്ന ഇല്യാസ് പാഷ 1987ലാണ് ഇന്ത്യന്‍ ടീമില്‍ അരങ്ങേറുന്നത്. ബള്‍?ഗേറിയക്കെതിരായ പോരാട്ടത്തിലാണ് ആദ്യമായി ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞത്. നെഹ്‌റു കപ്പില്‍ കോഴിക്കോട് നടന്ന പോരാട്ടത്തിലാണ് അരങ്ങേറ്റം.
1987, 1991 വര്‍ഷങ്ങളിലെ നെഹ്‌റു കപ്പിലും 1991ലെ സാഫ് ?ഗെയിംസിലും 1992ലെ ഏഷ്യന്‍ കപ്പ് യോ?ഗ്യതാ മത്സരങ്ങളിലും അദ്ദേഹം ഇന്ത്യക്കായി കളിച്ചു. ആഭ്യന്തര ഫുട്‌ബോളില്‍ 1993, 1995 വര്‍ഷങ്ങളില്‍ ബം?ഗാള്‍ സന്തോഷ് ട്രോഫി കിരീടം നേടുമ്പോള്‍ ടീമിലെ നിര്‍ണായക പ്രതിരോധ താരമായിരുന്നു ഇല്യാസ്.
1989 മുഹമ്മദന്‍ സ്പോര്‍ട്ടിങിലൂടെയാണ് കൊല്‍ക്കത്ത ഫുട്ബോളില്‍ അദ്ദേഹം എത്തുന്നത്. സേഠ് നാഗ്ജി, നിസാം ഗോള്‍ഡ് കപ്പ് കിരീട നേട്ടങ്ങളില്‍ മുഹമ്മദന്‍സിനൊപ്പം സ്വന്തമാക്കി. പിന്നീടാണ് അദ്ദേഹം ഈസ്റ്റ് ബംഗാളിലെത്തുന്നത്.
ഈസ്റ്റ് ബം?ഗാള്‍ ജേഴ്‌സിയിലുള്ള അദ്ദേഹത്തിന്റെ 9 വര്‍ഷക്കാലത്തെ കരിയര്‍ ഉജ്ജ്വലമായിരുന്നു. 1990ല്‍ ഈസ്റ്റ് ബം?ഗ്ലാളിനെ മൂന്ന് കിരീട നേട്ടങ്ങളിലേക്ക് നയിച്ചതിന്റെ മഹത്തായ ചരിത്രമുള്ള കരിയറായിരുന്നു ഇല്യാസ് പാഷയുടേത്. ഡ്യൂറന്‍ഡ് കപ്പ്, ഐഎഫ്എ ഷീല്‍ഡ്, റോവേഴ്‌സ് കപ്പ് നേട്ടങ്ങളാണ് അദ്ദേഹം നയിച്ച ഈസ്റ്റ് ബംഗാള്‍ സ്വന്തമാക്കിയത്.
ഈസ്റ്റ് ബംഗാളിനൊപ്പമുള്ള 9 വര്‍ഷത്തില്‍ 28 കിരീട നേട്ടങ്ങളില്‍ ഇല്യാസ് പങ്കാളിയായി. അഞ്ച് കല്‍ക്കട്ട ഫുട്‌ബോള്‍ ലീഗ്, ഐഎഫ്എ ഷീല്‍ഡുകള്‍, നാല് ഡ്യൂറന്‍ഡ് കപ്പ് ഉള്‍പ്പെടെയുള്ള കിരീടങ്ങള്‍ അദ്ദേഹം ക്ലബിനൊപ്പം സ്വന്തമാക്കി.
1993ല്‍ നേപ്പാളില്‍ നടന്ന വായ് വായ് കപ്പില്‍ ഈസ്റ്റ് ബം?ഗാള്‍ കിരീടം സ്വന്തമാക്കുമ്പോള്‍ ക്യാപ്റ്റന്റെ ആം ബാന്‍ഡുമായാണ് അദ്ദേഹം കളിച്ചത്. ഈസ്റ്റ് ബം?ഗാളിന്റെ ആദ്യ അന്താരാഷ്ട്ര കിരീടവും അദ്ദേഹത്തിന്റെ നായകത്വത്തിലായിരുന്നു. 1993-94 ഏഷ്യന്‍ കപ്പ് വിന്നേഴ്‌സ് കപ്പില്‍ ഇറാഖ് ടീം അല്‍ സവ്‌റ എസ്സിക്കെതിരെ ഈസ്റ്റ് ബം?ഗാള്‍ 6-2ന്റെ മിന്നും ജയം സ്വന്തമാക്കുമ്പോഴും ഇല്യാസ് മുന്നില്‍ നിന്നു നയിച്ചു.









