കർണാടകയിൽ കെഎസ്ആർടിസി ഡ്രൈവർക്കുനേരെ ആക്രമണം; ബസിൽനിന്ന് വലിച്ചിറക്കി മർദിച്ചു

കർണാടകയിൽ വെച്ച് കെഎസ്ആർടിസി ഡ്രൈവർക്ക് നേരെ ആക്രമണം. മൈസൂർ – കൽപ്പറ്റ ഫാസ്റ്റ് പാസഞ്ചറിലെ ഡ്രൈവറെയാണ് ഒരു സംഘം ആളുകൾ ചേർന്ന് മർദിച്ചത്. ഇന്നലെ വൈകീട്ട് ആറരയോടെ നഞ്ചൻഗോഡ് വെച്ചാണ് സംഭവം. കൽപ്പറ്റ ഡിപ്പോയിലെ ഡ്രൈവർ പി ഡി ഷിബു ജോസഫിനാണ് മർദനമേറ്റത്. ബസ് സ്കൂട്ടറിൽ തട്ടിയെന്നാരോപിച്ചായിരുന്നു മർദനം. വാഹനം കുറുകെയിട്ട് ഡ്രൈവറെ വലിച്ചിറക്കി മർദ്ദിക്കുകയായിരുന്നു. വയനാട്ടിൽ നിന്ന് കെഎസ്ആർടിസി ഉദ്യോഗസ്ഥരെത്തി നഞ്ചൻഗോഡ് പൊലീസിൽ പരാതി നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights