മുംബൈ: ചാമ്പ്യൻസ് ട്രോഫിക്കുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ മലയാളികളാകെ നിരാശയിലാണ്. അര്‍ഹതയുണ്ടായിട്ടും മലയാളി താരങ്ങളാരും ചാമ്പ്യൻസ് ട്രോഫി ടീമിലിടം നേടിയില്ല എന്നതാണ് അതിന് കാരണം. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ ടീമിലുള്ള സഞ്ജു സാംസണെ ഏകദിന ടീമിലേക്ക് സെലക്ടര്‍മാര്‍ പരിണിച്ചതേയില്ല.
വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിനായി കളിക്കാതിരുന്നതാണ് സഞ്ജുവിന് തിരിച്ചടിയായതെന്ന് റിപ്പോര്‍ട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഇതിന് ഇതുവരെ ബിസിസിഐയുടെ ഭാഗത്തു നിന്ന് സ്ഥിരീകരണമില്ല. എന്നാല്‍ വിജയ് ഹസാരെയില്‍ മിന്നും പ്രകടനം നടത്തിയിട്ടും രണ്ട് മലയാളി താരങ്ങളെ ചാമ്പ്യന്‍സ് ട്രോഫി ടീമിലേക്ക് പരിഗണിച്ചതേയില്ലെന്നതാണ് രസകരം.