മാഡ്രിഡ്: സ്‌പെയിനിലെ സരഗോസയിൽ കനത്തമഴയേയും ശക്തമായ കാറ്റിനെയും തുടർന്നുണ്ടായ പ്രളയത്തിൽ നിരവധി തെരുവുകൾ വെള്ളത്തിനടിയിലായി. കാറുകൾ ഒലിച്ചു പോവുകയും നിരവധിയാളുകൾ ഒറ്റപ്പെടുകയും ചെയ്തു.
ഇതിന്റെ വീഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. പെട്ടെന്നുണ്ടായ പ്രളയത്തിൽ നിന്ന് രക്ഷപ്പെടാൻ ആളുകൾ കാറിന്റെ മുകളിലും മരത്തിലും കയറുന്നത് വീഡിയോയിൽ കാണാം. ദുരിതബാധിതരെ രക്ഷിക്കാനും സ്ഥിതിഗതികൾ നിയന്ത്രിക്കാനും എമർജൻസി റെസ്‌ക്യു സംഘത്തെ അയച്ചതായി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നുണ്ട്. വ്യാപകമായി നാശനഷ്ടം ഉണ്ടായിട്ടുണ്ടെങ്കിലും ഇതുവരെ മരണം സംഭവിക്കുകയോ ആളുകളെ കാണാതാവുകയോ ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.