പല മേഖലകളിലും റെക്കോർഡ് നേടിയവരെ നമുക്ക് അറിയാം. ഒരു പക്ഷേ കേട്ടാൽ അമ്പരപ്പ് തോന്നുന്ന വിചിത്ര പ്രവർത്തികൾ വരെ ചെയ്ത് ലോക റെക്കോർഡ് സ്വന്തമാക്കിയവരുണ്ട്. ഇന്ന് ഓടി റെക്കോർഡ് നേടിയ ഒരു യുവാവിനെ പരിചയപ്പെടുത്താം. ഹൈ ഹീൽസിൽ 12.82 സെക്കൻഡിൽ 100 മീറ്റർ ഓടിയാണ് ക്രിസ്റ്റ്യൻ റോബർട്ടോ ലോപ്പസ് റോഡ്രിഗസ് എന്ന യുവാവ് റെക്കോർഡ് സ്വന്തമാക്കിയത്.
12.82 സെക്കൻഡിൽ അനായാസമായി ഓട്ടം പൂർത്തിയാക്കിയാണ് റോബർട്ടോ ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടിയത്. യുവാവിന്റെ ഫാൻസി റണ്ണിന്റെ വിഡിയോ ഗിന്നസ് കമ്മിറ്റി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ആ വിഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. 34 കാരനായ ക്രിസ്റ്റ്യൻ റോബർട്ടോ ഒറ്റരാത്രികൊണ്ട് സെലിബ്രിറ്റിയായി മാറിയിരിക്കുകയാണ് ഇദ്ദേഹം.