‘‘നിങ്ങൾ ഒരു ഗോൾ നേടിയാൽ, ഈ നൃത്തം ചെയ്യാൻ കഴിയുമോ?’’ ക്യാന്‍സര്‍ രോഗിയായ കുട്ടിയുടെ ആഗ്രഹം സാധിച്ചു കൊടുത്ത് നെയ്മര്‍

Advertisements
Advertisements

ഫുട്ബോള്‍ എന്നത് കായികപ്രേമികള്‍ക്ക് എന്നുമൊരു ആവേശമാണ്. ഇപ്പോഴിതാ ക്യാന്‍സര്‍ ബാധിച്ച കുട്ടി തന്റെ ആഗ്രഹം നെയ്മറോട് പറഞ്ഞപ്പോള്‍ ഒട്ടും ആലോചിക്കാതെ ചെയ്തു കൊടുത്ത വീഡിയോയാണിപ്പോള്‍ വൈറലാകുന്നത്.
കാല്‍പ്പന്തുകളി എന്നത് ആരാധകര്‍ക്കെല്ലാം ആവേശമാണ്. ആ ആവേശത്തിന് പ്രായം ഒരു ഘടകമേയല്ല. ചെറിയ കുട്ടികള്‍ വരെ ഫുട്ബോളിന്റെ വലിയ ആരാധകരാണ്. ഇപ്പോഴിതാ അത്തരമൊരു ഹൃദയസ്പര്‍ശിയായ ഫാന്‍ ബോയ് മൊമന്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ക്യാന്‍സറുമായി പോരാടുന്ന ഒരു ചെറിയ കുട്ടി നെയ്മറെപ്പോലെ ഒരു ഇതിഹാസത്തെ കണ്ടുമുട്ടിയപ്പോള്‍ ഒരു കാര്യം ആവശ്യപ്പെട്ടു, ‘‘നിങ്ങൾ ഒരു ഗോൾ നേടിയാൽ, നിങ്ങൾക്ക് ഈ നൃത്തം ചെയ്യാൻ കഴിയുമോ?’’. അതിനു ശേഷം കുട്ടി ആ സ്റ്റെപ്പ് ചെയ്തു കാണിച്ചു. അതിന് നെയ്മര്‍ നല്‍കിയ മറുപടി, ‘ഉറപ്പായും…’ എന്നാണ്. ഒരു ചെറിയ കുട്ടിയല്ലേ അതിനത്ര വില നല്‍കണോ എന്നല്ല നെയ്മര്‍ കരുതിയത് മറിച്ച് തന്റെ ആദ്യ ഗോള്‍ നേടിയപ്പോള്‍ നെയ്മറും ടീമും ഗ്രൗണ്ടില്‍ നിന്ന് അതേ നൃത്തച്ചുവടുകള്‍ കാണിച്ചു. ഏറ്റവും മധുരതരമായ രീതിയിൽ ആഘോഷിക്കുകയും ചെയ്തു. ആ വീഡിയോയാണിപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്നത്.

Advertisements

Advertisements
Advertisements

3 thoughts on “‘‘നിങ്ങൾ ഒരു ഗോൾ നേടിയാൽ, ഈ നൃത്തം ചെയ്യാൻ കഴിയുമോ?’’ ക്യാന്‍സര്‍ രോഗിയായ കുട്ടിയുടെ ആഗ്രഹം സാധിച്ചു കൊടുത്ത് നെയ്മര്‍

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!