രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡനക്കേസ്: അതിജീവിതയെ അപമാനിച്ച ഫെനി നൈനാനെതിരെ രാഹുൽ ഗാന്ധിക്ക് പരാതി

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസിലെ അതിജീവിതയെ സൈബർ ഇടങ്ങളിൽ അപമാനിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് ഫെനി നൈനാനെതിരെ രാഹുൽ ഗാന്ധിക്ക് പരാതി.രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാമത്തെ കേസിലെ അതിജീവിതയാണ് പരാതി നൽകിയത്. ഫെനി നൈനാനും കോൺഗ്രസ് സൈബർ വിഭാഗത്തിനുമെതിരെയാണ് പരാതി.

തന്റെ വ്യക്തിവിവരങ്ങൾ പരസ്യപ്പെടുത്തി ഫെനി നൈനാന്റെ നേതൃത്വത്തിൽ രൂക്ഷമായ സൈബർ അധിക്ഷേപങ്ങളാണ് നടക്കുന്നതെന്ന് അതിജീവിത പരാതിയിൽ വ്യക്തമാക്കുന്നു. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് തന്നെ ഭീഷണിപ്പെടുത്തുകയാണ്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോൺഗ്രസ് സ്വീകരിച്ച നടപടികൾ വെറും പ്രതീകാത്മകം മാത്രമാണെന്നും പരാതിയിൽ കുറ്റപ്പെടുത്തുന്നുണ്ട്.
രാഹുൽ ഗാന്ധിക്ക് പുറമെ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, മഹിളാ കോൺഗ്രസ് ദേശീയ അധ്യക്ഷ അൽക്ക ലാംബ എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്.അതിജീവിതയുടെ സ്വകാര്യതയെ പോലും മാനിക്കാതെ കോൺഗ്രസ് സൈബർ വിംഗിനെ ഉപയോഗിച്ച് അധിക്ഷേപം തുടരുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights