ന്യൂഡല്‍ഹി: ജോണ്‍ ബ്രിട്ടാസ് എംപിക്കെതിരായ ‘ലുങ്കിവാല’ പരാമര്‍ശത്തെ തുടര്‍ന്നുണ്ടായ രാഷ്ട്രീയപോര് കടുക്കുന്നു. ഇടത് എംപിക്കെതിരെ ബിജെപി എംപി സുഷ്മിത ദേവ് രാജ്യസഭയില്‍ അവകാശലംഘന നോട്ടീസ് നല്‍കിയതോടെ പോര് മറ്റൊരുഘട്ടത്തിലേക്ക് കടന്നു. ബ്രിട്ടാസിന്റെ അവകാശ ലംഘന നോട്ടീസിന് പിന്നാലെയാണ് കൗണ്ടര്‍ നോട്ടീസ്.ബ്രിട്ടാസ് മതപരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് നോട്ടീസില്‍ ആക്ഷേപിക്കുന്നത്. പലപ്പോഴും ജോണ്‍ ബ്രിട്ടാസ് അധിക്ഷേപ പരാമര്‍ശങ്ങള്‍ തന്റെ പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നുവെന്നും സഭാ രേഖകള്‍ പരിശോധിക്കണം എന്ന ആവശ്യവും അവകാശലംഘന നോട്ടീസില്‍ ബിജെപി എംപി ഉന്നയിക്കുന്നു. ‘കേരള എംപി ലുങ്കി വാല’ എന്ന പരാമര്‍ശമായിരുന്നു ജോണ്‍ ബ്രിട്ടാസിനെതിരെ സുഷ്മിത ദേവ് നടത്തിയത്. പിന്നാലെ സഭയില്‍ അവകാശലംഘന നോട്ടീസ് നല്‍കികൊണ്ട് ഇന്ത്യന്‍ ആയതിലും ദക്ഷിണേന്ത്യന്‍ ആയതിലും മലയാളിയായതിലും അഭിമാനിക്കുന്നയാളാണ് താനെന്നും നമ്മുടെ ഭാഷ, സംസ്‌കാരം, ഭക്ഷണം വസ്തം തുടങ്ങിയവയില്‍ ഓരോ നിമിഷത്തിലും അഭിമാനം കൊള്ളുന്നയാളാണെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞിരുന്നു.എന്നാല്‍ ഏതെങ്കിലും സംസ്ഥാനത്തെ വസ്ത്രധാരണരീതിയെക്കുറിച്ച് താനോ മറ്റ് അംഗങ്ങളാരെങ്കിലുമോ മോശമായ പരാമര്‍ശങ്ങളൊന്നും നടത്തിയിട്ടില്ലെന്നായിരുന്നു സുഷ്മിതാ ദേവിന്റെ മറുപടി. ബ്രിട്ടാസിനെ നേരില്‍ക്കണ്ട് സംസാരിക്കാന്‍ തയ്യാറാണെന്നും അവര്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ജോണ്‍ ബ്രിട്ടാസ് രാജ്യസഭാ അധ്യക്ഷന്‍ സി പി രാധാകൃഷ്ണന് അവകാശലംഘന നോട്ടീസ് നല്‍കിയത്.
പരാമര്‍ശത്തില്‍ ഭരണപ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്ക് പോര് ഉണ്ടായി. എല്ലാ അംഗങ്ങളും തുല്ല്യരാണെന്നും സ്ഥലഭേദമില്ലെന്നും കിരണ്‍ റിജിജു പറഞ്ഞു. രാജ്യവിരുദ്ധമോ വ്യക്തിവിരുദ്ധമോ ആയ പരാമര്‍ശം അംഗീകരിക്കാന്‍ ആകില്ല. സുഷ്മിത ദേബിനും പരാതിയുണ്ട്. അതും കേള്‍ക്കണമെന്ന് കിരണ്‍ റിജിജു പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലേയും വസ്ത്രധാരണ രീതിയെ തങ്ങള്‍ ബഹുമാനിക്കുന്നുവെന്ന് ജെ പി നദ്ദ പറഞ്ഞു. തങ്ങള്‍ ഇതിനെ ലുങ്കിയെന്നല്ല ധോത്തി എന്നാണ് വിളിക്കുന്നതെന്നും ഇത്തരം പ്രസ്താവനകളെ പിന്തുണയ്ക്കുന്നില്ലെന്നും ജെപി നദ്ദ വ്യക്തമാക്കിയിരുന്നു.









