ലോട്ടറി അടിക്കാനും ചില ട്രിക്കുകളുണ്ട്; ഈ സൂത്രങ്ങള്‍ പരീക്ഷിച്ചു നോക്കൂ

Advertisements
Advertisements

ക്രിസ്മസ് ബമ്ബറെടുത്തോ? സംസ്ഥാന സർക്കാരിന്റെ ക്രിസ്തുമസ് – ന്യൂഇയർ ബമ്ബർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പിന് മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്.ഭാഗ്യാന്വേഷികള്‍ എല്ലാംതന്നെ പ്രാർത്ഥനയിലാണ്. കേരള സംസ്ഥാന ലോട്ടറി വകുപ്പ് ഇന്ന്സൃഷ്ടിക്കുക 21 കോടിപതികളെയാണ്. 20 കോടി രൂപ ഒന്നാം സമ്മാനവും രണ്ടാം സമ്മാനമായി ഓരോ കോടി രൂപ വീതം 20 പേർക്കുമാണ് ലഭിക്കുക.

Advertisements

ലോട്ടറി ടിക്കറ്റ് അടിക്കാൻ എന്തെങ്കിലും എളുപ്പവഴിയുണ്ടോ എന്ന് അന്വേഷിക്കാത്തവർ വിരളമായിരിക്കും. ചിലർ ലോട്ടറി ടിക്കറ്റുകളുടെ നമ്ബർ തിരഞ്ഞെടുക്കുന്നത് കണ്ടിട്ടില്ലേ? മറ്റു ചിലരാകട്ടെ, ചില പ്രത്യേക കടകളില്‍ നിന്നും ലോട്ടറി എടുക്കും. സ്ഥിരമായി സമ്മാനം ലഭിക്കുന്ന ലോട്ടറി കടകളുമുണ്ട്. അത്തരം കടകളില്‍ ലോട്ടറി വാങ്ങാൻ നല്ല തിരക്കാകും. വാസ്തവത്തില്‍ ലോട്ടറി അടിക്കാൻ എന്തെങ്കിലും ട്രിക്കുകളുണ്ടോ? അതിനെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.

സീരിയല്‍, ഭാഗ്യനമ്ബർ, ഇന്ന നമ്ബറില്‍ അവസാനിക്കുന്ന നമ്ബർ എന്നിങ്ങനെ പല ഘടകങ്ങള്‍ നോക്കിയാണ് സ്ഥിരം ഭാഗ്യാന്വേഷികള്‍ ടിക്കറ്റ് എടുക്കാറുള്ളത്. സ്ഥിരമായി ലോട്ടറി എടുക്കുന്നവരെല്ലാം തെരഞ്ഞെടുക്കുക ഫാൻസി നമ്ബറുകളാണ്. അതിന് കാരണവുമുണ്ട്. ദിവസേനയുള്ള ഭൂരിഭാഗം ലോട്ടറികളുടെയും ഒന്നാം സമ്മാനം ഫാൻസി നമ്ബറുകള്‍ക്കാകും ലഭിക്കുക എന്നത് തന്നെ.

സമ്മാനം അടിക്കുന്ന ലോട്ടറി നമ്ബറുകള്‍ ശ്രദ്ധിച്ചാല്‍ മിക്കതും ഫാൻസി നമ്ബറുകള്‍ക്കാണ് ലഭിക്കുന്നതെന്ന് മനസ്സിലാകുമെന്ന് മുമ്ബ് ഓണം ബമ്ബറിന്റെ ഒന്നാം സമ്മാനമായ 25 കോടിക്ക് അർഹനായ തിരുവനന്തപുരം സ്വദേശി അനൂപ് ചൂണ്ടിക്കാട്ടിയിരുന്നു. ബംബറിന്റെ കാര്യത്തില്‍ ചിലപ്പോള്‍ ഇത് മാറിമറിഞ്ഞ് വരുമെങ്കിലും ഭൂരിഭാഗവും ഫാൻസി നമ്ബറിന് ആകും ലഭിക്കുകയെന്നും അന്ന് ഒരു അഭിമുഖത്തില്‍ അനൂപ് പറഞ്ഞിരുന്നു. അഞ്ചും പൂജ്യവുമൊക്കെ വരുന്നത്, തുടർച്ചയായി ഒരേ സംഖ്യവരുന്നത്, നാല് നമ്ബറിന്റ അപ്പറവും ഇപ്പറവുമൊക്കെ ഒരേ സംഖ്യ വരുന്നത് തുടങ്ങി നമ്ബറുകള്‍ക്ക് ലോട്ടറി അടിക്കാൻ സാധ്യതയേറെയാണെന്നും അനൂപ് മുമ്ബ് ഒരു യുട്യൂബ് ചാനലിനോട് പ്രതികരിച്ചിരുന്നു.

ലോട്ടറി അടിക്കാനായി ഏറ്റവും നല്ല മാർഗം സ്ഥിരമായി ലോട്ടറി എടുക്കുക എന്നതാണെന്ന് സ്ഥിരം ലോട്ടറി എടുക്കുന്നവർ പറയുന്നു. സമ്മാനം അടിച്ചില്ലെങ്കില്‍ ടിക്കറ്റ് എടുക്കുന്നത് അവസാനിപ്പിക്കുകയല്ല. കൂടുതല്‍ ടിക്കറ്റുകള്‍ വാങ്ങുകയാണത്രെ വേണ്ടത്. ഇത് ലോട്ടറിയടിക്കാനുള്ള സാധ്യത വർധിപ്പിക്കും. അതിനായി ഒരു തുക തന്നെ ചിലപ്പോള്‍ മാറ്റി വെക്കേണ്ടി വരുമെന്നും ഇക്കൂട്ടർ വ്യക്തമാക്കുന്നു.

ഗ്രൂപ്പായി ടിക്കറ്റ് എടുക്കുന്നതും സമ്മാനം ലഭിക്കാനുള്ള സാധ്യത കൂട്ടുമെന്നാണ് മറ്റു ചിലർ പറയുന്നത്. താരതമ്യേന പണം കുറവാണെന്നതും ഇതിന്റെ പ്രത്യേകതയാണ്. പല വിദേശ രാജ്യങ്ങളിലും ഇത്തരത്തില്‍ ടിക്കറ്റ് എടുക്കുകയും സമ്മാനം ലഭിക്കുകയും ചെയ്തവർ ധാരാളമുണ്ട്. അബുദാബി ബിഗ് ടിക്കറ്റില്‍ ഇത്തരത്തില്‍ ഗ്രൂപ്പായി ടിക്കറ്റ് എടുക്കുന്നവർ ഏറെയാണ്. മലയാളികള്‍ ഉള്‍പ്പെടെ ഇത്തരത്തില്‍ സമ്മാനം ലഭിച്ചവരിലുണ്ട്. പത്ത് പേരുണ്ടെങ്കില്‍ സമ്മാന തുക അത്രയും വീതിക്കേണ്ടി വരും. എന്നാല്‍ വലിയ തുകയാണെങ്കില്‍ വീതിച്ചാലും ബാക്കി നല്ലൊരു തുക നമുക്ക് ലഭിക്കും. ഇതിലൂടെ ടിക്കറ്റിനായി ചെലവിടുന്ന തുകയും കുറയ്ക്കാം.

ഒരേ രീതിയില്‍ വരുന്ന നമ്ബറുകള്‍ എടുക്കരുതെന്ന് വിശ്വസിക്കുന്നവരുമുണ്ട്. നമ്ബറുകള്‍ ഒന്ന് മുതല്‍ അഞ്ച് വരെ തിരഞ്ഞെടുക്കുന്ന രീതി ഒഴിവാക്കി വൈവിധ്യങ്ങളായ നമ്ബരുകള്‍ എടുക്കണം. സാധ്യത ഒട്ടുമില്ലെന്ന് കരുതുന്ന ടിക്കറ്റുകള്‍ എടുക്കുന്നത് സമ്മാനം അടിക്കാനുള്ള സാധ്യത വർധിപ്പിക്കുമെന്നാണ് ഇക്കൂട്ടർ പറയുന്നത്. സ്ഥിരമായി എല്ലാവരും എടുക്കുന്ന ലോട്ടറി എടുക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ഇവർ മുന്നറിയിപ്പ് നല്‍കുന്നു. ഇനി നമുക്ക് ക്രിസ്മസ് ന്യൂഇയർ ബമ്ബറിന്റെ പ്രത്യേകതകള്‍ കൂടി നോക്കാം…

2025ലെ ആദ്യ ബമ്ബർ ടിക്കറ്റാണ് ക്രിസ്മസ് ന്യൂഇയർ ബമ്ബർ. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. ഒരു കോടി രൂപ വീതം 20 പേർക്ക് നല്‍കുന്ന രണ്ടാം സമ്മാനം ക്രിസ്മസ് ബമ്ബറിൻ്റെ സവിശേഷതയാണ്. മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം ഓരോ പരമ്ബരകളിലും മൂന്നു വീതം എന്ന ക്രമത്തില്‍ 30 പേർക്ക്, നാലാം സമ്മാനം ഓരോ പരമ്ബരകളിലും രണ്ട് എന്ന ക്രമത്തില്‍ മൂന്ന് ലക്ഷം രൂപ വീതം 20 പേർക്ക്, അഞ്ചാം സമ്മാനം ഓരോ പരമ്ബരകളിലും രണ്ടു വീതം എന്ന രീതിയില്‍ 20 പേർക്ക് രണ്ടു ലക്ഷം വീതം എന്നിങ്ങനെയാണ്. കൂടാതെ, 5,000, 2,000, 1,000, 500, 400 എന്നിങ്ങനെയും മറ്റ് സമ്മാനങ്ങള്‍.

നറുക്കെടുപ്പിനു മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ വില്പന കേന്ദ്രങ്ങളിലെല്ലാം ബമ്ബർ ടിക്കറ്റു വില്പന തകൃതിയായി നടക്കുകയാണ്. ആകെ 50,000,00 ടിക്കറ്റുകള്‍ വില്പനയ്ക്കെത്തിയതില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണി വരെ 45,34,650 ടിക്കറ്റുകള്‍ വിറ്റഴിച്ചു. നറുക്കെടുപ്പ് സമയത്തോടടുക്കും തോറും ടിക്കറ്റു വില്പനയ്ക്കു വേഗത വർധിച്ചിട്ടുണ്ട്. 8,87,140 ടിക്കറ്റുകള്‍ വിറ്റ് പാലക്കാട് ജില്ല ഒന്നാമതും 5, 33,200 ടിക്കറ്റുകള്‍ വിറ്റഴിച്ച്‌ തിരുവനന്തപുരം ജില്ല രണ്ടാമതും 4,97,320 ടിക്കറ്റുകള്‍ വിറ്റ് തൃശൂർ ജില്ല നിലവില്‍ മൂന്നാം സ്ഥാനത്തുമാണ്. മറ്റു ജില്ലകളിലും ടിക്കറ്റു വില്പന ഗണ്യമായി വർധിച്ചിട്ടുണ്ട്. 400 രൂപയാണ് ക്രിസ്തുമസ് – നവവത്സര ബമ്ബർ ടിക്കറ്റിന്റെ വില.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights