കാമ്പസുകളിലെ ലഹരിക്കും റാഗിംങിനും യുവജനങ്ങൾക്കിടയിലെ അക്രമ വാസനകൾക്കുമെതിരെയുളള സന്ദേശമാണ് ഇത്തവണത്തെ വനിതാദിന സന്ദേശമായി സ്വീകരിച്ചിട്ടുളത്. ഇതിന്റെ ഭാഗമായി നീലഗിരി ആർട്സ് ആന്റ് സയൻസ് കോളേജ് ക്യാമ്പസിൽ ലഹരിക്കെതിരെ ഫുട്ബോൾ ലഹരി എന്ന സന്ദേശവുമായി സാമൂഹ്യ പ്രവർത്തക വിനയയുടെ നേതൃത്വത്തിലുള്ള വിനയാ സ് ഫ്രീഡം ഫൗണ്ടേഷന് കീഴിലെ വനിതാ ഫുട്ബോൾ അക്കാദമിയുമായി ചേർന്ന് ഫുട്ബോൾ സൗഹൃദമത്സരം നടത്തും.
മാധ്യമ രംഗത്ത് പഠനവും ഗവേഷണവും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ മീഡിയ വിംഗ്സും ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷനു( ഒമാക്) മായി ചേർന്നാണ് വനിതാ ഇൻഫ്ളുവൻസേഴ്സ് മീറ്റ് സംഘടിപ്പിക്കുന്നത്. ആകർഷകമായ പരിപാടികളാണ് ക്രമീകരിച്ചിട്ടുള്ളത്.
മീറ്റിന്റെ ഒന്നാം ഭാഗം 22,23 തിയതികളിൽ നീലഗിരി ആർട്സ് ആർട്സ് ആന്റ് സയൻസ് കോളേജിലും രണ്ടാം ഭാഗം 23, 24 തിയതികളിലായി വയനാട് ജില്ലയിലെ വിവിധ റിസോർട്ടുകളിലായും നടക്കും.
കഴിഞ്ഞ അഞ്ച് വർഷവും സ്പോൺസർമാരില്ലാതെ സീറോ ബഡ്ജറ്റിൽ വയനാട്ടിൽ നടക്കുന്ന ഇവന്റ് എന്ന പ്രത്യേകതയും മിസ്റ്റി ലൈറ്റ്സ് വുമൺസ് ഇൻഫ്ളുവൻസേഴ്സ് മീറ്റിനുണ്ട്.
മിസ്റ്റി ലൈറ്റ്സ് : അഞ്ചാമത് വനിതാ ഇൻഫ്ളുവൻസേഴ്സ് മീറ്റ് 22-ന് തുടങ്ങും
