ഹെൽത്തി ബർത്ത്ഡേ’
മിഠായിക്ക് വിട;
ജന്മദിനാഘോഷങ്ങളിൽ ഇനി
ഈന്തപ്പഴം




കൽപ്പറ്റ :ജില്ലാ ക്ഷേമകാര്യ ചെയർമാൻ ഇനിഷിയേറ്റീവും സ്‌പൈസസ് സ്പോട്ട് വെൻജ്വറും ചേർന്ന് നടത്തുന്ന ‘ഹെൽത്തി ബർത്ത്ഡേ’ക്യാമ്പയിന്റെ ഭാഗമായി
വയനാട് ജില്ലയിലെ മുഴുവൻ ഹയർസെക്കന്ററി  സ്കൂളുകൾക്കും സൗജന്യമായി ഈന്തപ്പഴം വിതരണം ചെയ്തു.മുട്ടിലിൽ നടന്ന ചടങ്ങ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.മുഹമ്മദ് നിസാർ എം. പി അധ്യക്ഷത വഹിച്ചു.
ഹയർസെക്കൻഡറി ജില്ലാ കോഡിനേറ്റർ ഷിവികൃഷ്‌ണൻ എം കെ, മാർട്ടിൻ എൻ. പി., ഡോ.പി.എ ജലീൽ, പി. സി തോമസ്, അബ്ദുൽ നാസർ തുടങ്ങിയവർ സംബന്ധിച്ചു
കൂടാതെ ജില്ലയിലെ അറുപത് ഹയർ സെക്കന്ററി സ്കൂളിലേയും പ്രിൻസിപ്പൽമാരും ചടങ്ങിൽ പങ്കെടുത്തു
ഹയർസെ ക്കൻഡറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ സന്തോഷ് കുമാർ എം മുഖ്യാതിഥി ആയിരുന്നു.

കുട്ടികളുടെ ജന്മദിനങ്ങൾ പ്രകൃതി സംരക്ഷണത്തിന്റെയും സാഹോദര്യത്തിന്റെയും
നവീന മാതൃകകൾ സൃഷ്ടിക്കാനുള്ള അവസരങ്ങൾ ആയി മാറ്റുക എന്നതാണ് ക്യാമ്പയിൻ കൊണ്ട് ലക്ഷ്യമിടുന്നത്.
ജന്മദിനം ആഘോഷിക്കുന്ന കുട്ടികൾ തങ്ങളുടെ കൂട്ടുകാർക്ക് മിഠായിവിതരണം നടത്തുന്നതിലൂടെ ഉണ്ടാകുന്ന പ്ലാസ്റ്റിക് മലിനീകരണം ഇല്ലാതാക്കാനും കുട്ടികളുടെ ജന്മദിനം വിദ്യാലയത്തിലെ എല്ലാവരും ചേർന്ന് ആഘോഷിക്കുന്നതിലൂടെകുട്ടികളിൽ സാഹോദര്യവും
സമഭാവവും വളർത്താനുമായിട്ടാണ് ഈ  ക്യാമ്പയിൻ നടത്തുന്നത്.

ജന്മദിനം ആഘോഷിക്കുന്ന കുട്ടികൾ മിടായിക്ക് പകരം ഈത്തപ്പഴം വിതരണം ചെയ്യുകയും ആരോഗ്യ പ്രദമായ സന്ദേശങ്ങൾ കൈമാറുകയും ചെയ്യുവാൻ ഉതകുന്ന രീതിയിലാണ് പ്രചാരണ ക്യാമ്പയിൻ ക്രമീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights