കേരള ഗ്രാമീൺ ബാങ്ക് സ്കൂളിന് നൽകിയ ടോയ്ലറ്റ് ബ്ലോക്ക് ബഹു.മന്ത്രി.ഒ.ആർ കേളു ഉദ്ഘാടനം ചെയ്തു.
കാട്ടിക്കുളം: കേരള ഗ്രാമീൺ ബാങ്ക് CSR ഫണ്ടിൽ നിന്നും കാട്ടിക്കുളം ഗവ. സെക്കണ്ടറി സ്‌കൂളിന് നിർമ്മിച്ചു നൽകുന്ന ടോയ്‌ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടന ചടങ്ങ് 2025 ഫെബ്രുവരി 21 വെള്ളിയാഴ്‌ച രാവിലെ 9 ന് സ്‌കൂളിൽ വച്ച് നടന്നു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.പി.വി ബാലകൃഷ്‌ണൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബഹു.കേരള പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ശ്രീ.ഒ.ആർ കേളു ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. പ്രസ്‌തുത ചടങ്ങിൽ ബഹു.ഗ്രാമീൺ ബാങ്ക് ചെയർപേഴ്‌സൺ ശ്രീമതി. വിമല വിജയഭാസ്‌കർ മുഖ്യാതിഥി ആയിരുന്നു. സാമൂഹ്യ ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ എന്നും മുൻപന്തിയിലുള്ള കേരള ഗ്രാമീൺ ബാങ്കിൻ്റെ പ്രവർത്തനങ്ങളെ ബഹു.മന്ത്രി പ്രത്യേകം പരാമർശിച്ചു.
ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീമതി എ എൻ സുശീല, തിരുനെല്ലി ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീ. കെ രാധാകൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് മെമ്പറും പിടിഎ പ്രസിഡണ്ടുമായ ശ്രീ.കെ സിജിത്ത്, ബഹു.കേരള ഗ്രാമീൺ ബാങ്ക് റീജിയണൽ മാനേജർ ശ്രീ.ടി.വി സുരേന്ദ്രൻ, ബഹു.ലീഡ് ബാങ്ക് മാനേജർ ശ്രീ.ടി.എം മുരളീധരൻ, കാട്ടിക്കുളം ശാഖാ മാനേജർ ശ്രീ റിജിത്ത് കെ. കൃഷ്ണൻ, മുൻ മാനേജർ ശ്രീ സണ്ണി പി ജെ, എസ് എം സി ചെയർമാൻ ശ്രീ ടി സന്തോഷ് കുമാർ, പ്രിൻസിപ്പാൾ ഇൻചാർജ് ശ്രീ പി വി ഷാജു, പ്രധാനാധ്യാപിക ശ്രീമതി സബ്രിയ ബീഗം പി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.
കേരള ഗ്രാമീൺ ബാങ്ക് സ്കൂളിന് നൽകിയ ടോയ്ലറ്റ് ബ്ലോക്ക് ബഹു.മന്ത്രി.ഒ.ആർ കേളു ഉദ്ഘാടനം ചെയ്തു.
