കൊൽക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തീപിടുത്തം. സെക്യൂരിറ്റി ചെക് ഇൻ ഏരിയയിലാണ് തീപിടുത്തമുണ്ടായത്. തീ പിടുത്തത്തെ തുടർന്ന് യാത്രക്കാരെയും എയർലൈൻ ജീവനക്കാരെയും ഉടൻ ഒഴിപ്പിച്ചു. ബുധനാഴ്ച രാത്രി ഒമ്പതേകാലോടെയാണ് സംഭവം. ഫയര്‍ഫോഴ്സും മറ്റ് ദുരന്തനിവാരണ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. തീയണക്കാനുള്ള നടപടികള്‍ തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ആര്‍ക്കും അപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. ഡിപ്പാർച്ചർ ലോഞ്ചിലെ ഡി പോർട്ടൽ ഏരിയയിൽ രാത്രി 9.10നാണ് തീപിടിത്തമുണ്ടായത്. യാത്രക്കാർക്ക് ബോർഡിംഗ് പാസ് ലഭിക്കുന്ന മേഖലയാണ് ഡി പോർട്ടൽ. സുരക്ഷാ ചെക്ക് പോയിന്റിന്റെ ഒരു ഭാഗവും കത്തിനശിച്ചു. തീപിടിത്തത്തിന്റെ കാരണം കൃത്യമായ അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ.
Advertisements
Advertisements
Advertisements
Advertisements
Advertisements
Related Posts
ഗാസ ആശുപത്രിയിൽ വ്യോമാക്രമണം: മരണം 500, ഇസ്ലാമിക് ജിഹാദ് മിസൈൽ ഉന്നം തെറ്റിയതെന്ന് ഇസ്രയേൽ
- Press Link
- October 18, 2023
- 0
Post Views: 3 ഗാസാ സിറ്റിയിലെ അൽഅഹ്ലി അറബ് ഹോസ്പിറ്റലിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 500 പലസ്തീൻകാർ കൊല്ലപ്പെട്ടു. വീടു നഷ്ടപ്പെട്ടവരും പരുക്കേറ്റവരുമായ ആയിരക്കണക്കിന് ആളുകൾ ആശുപത്രിയിലുണ്ടായിരുന്നു. തെക്കൻ ഗാസയിലെ ഖാൻ യൂനിസിലെയും റഫായിലെയും പാർപ്പിട സമുച്ചയങ്ങൾക്കു നേരെയുണ്ടായ വ്യോമാക്രമണങ്ങളിൽ 80 […]