ഇ-പോസ് യന്ത്രങ്ങള്‍ വീണ്ടും പണിമുടക്കിയതോടെ, സംസ്ഥാനത്ത് റേഷന്‍ വിതരണം ഇന്നത്തേയ്ക്ക് നിര്‍ത്തിവെച്ചു. സോഫ്റ്റ് വെയര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ടാണ് തകരാര്‍ എന്നാണ് ഭക്ഷ്യവകുപ്പ് നല്കുന്ന വിശദീകരണം. സാങ്കേതിക തകരാര്‍ പരിഹരിക്കുന്നതിന് ശ്രമം തുടങ്ങിയെന്നും ഭക്ഷ്യവകുപ്പ് അറിയിച്ചു. ഭക്ഷ്യവസ്തുക്കളില്‍ കേന്ദ്രവിഹിതം പ്രത്യേകം രേഖപ്പെടുത്തുന്ന ബില്‍ നല്‍കുന്നതിനാണ് സോഫ്റ്റ് വെയര്‍ പുതുക്കുന്നത്.രാവിലെ റേഷന്‍ കടകള്‍ പ്രവര്‍ത്തനം ആരംഭിച്ച സമയത്താണ് ഇ- പോസ് യന്ത്രങ്ങള്‍ നിശ്ചലമായത്. ഇതിനെ തുടര്‍ന്ന് മണിക്കൂറുകളോളം കാത്തുനിന്നിട്ടും റേഷന്‍ കിട്ടാതെ ആളുകള്‍ മടങ്ങി. ഇ- പോസ് ഇടയ്ക്കിടെ പണിമുടക്കുന്നത് മൂലം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലെന്ന് വ്യാപാരികള്‍ പറയുന്നു
Related Posts
ചെസ് ലോകകപ്പ് പോരാട്ടം ടൈബ്രേക്കറിലേക്ക്; ലോക ചാമ്പ്യനെ ഇന്നറിയാം
- Press Link
- August 24, 2023
- 0
Post Views: 4 ഫൈനലിലെ രണ്ടുമത്സരങ്ങളും സമനിലയില്‍ അവസാനിച്ചതോടെ ചെസ് ലോകകപ്പ് പോരാട്ടം ടൈബ്രേക്കറിലേക്ക് കടക്കുകയാണ്. ലോക ചാമ്പ്യനെ ഇന്നറിയാന്‍ സാധിക്കും. ഇന്ത്യയുടെ പ്രഗ്നാനന്ദയും നോര്‍വെ ഇതിഹാസ താരം മാഗ്നസ് കാള്‍സണുമാണ് ഏറ്റുമുട്ടുന്നത്. ഇന്ന് വൈകുന്നേരം മൂന്നരയ്ക്കാണ് മത്സരം തുടങ്ങുന്നത്. ആദ്യമത്സരം […]
‘ഐ കില്‍ഡ് ബാപ്പു’ വിനെതിരെ ബോംബെ ഹൈകോടതിയില്‍ ഹര്‍ജി
- Press Link
- October 15, 2023
- 0
Post Views: 4 ഒ.ടി.ടിയില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമ ‘ഐ കില്‍ഡ് ബാപ്പു’വിനെതിരെ ബോംബെ ഹൈകോടതിയില്‍ ഹര്‍ജി. സിനിമക്കുള്ള സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാന്‍ സെന്‍സര്‍ ബോര്‍ഡിന് നിര്‍ദേശം നല്‍കണമെന്നും പ്രദര്‍ശനം തടയണമെന്നുമാണ് ആവശ്യം. രാഷ്ട്രപിതാവിനെ അപകീര്‍ത്തിപ്പെടുത്തുന്ന സിനിമ ഇരുവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കുന്നതായും ആരോപിച്ച് വ്യവസായി മുഹമ്മദ് […]
ഫോണിലെ ക്യാമറ, മൈക്രോഫോൺ, ജിപിഎസ് ഇനി പൊലീസിന് നിയന്ത്രിക്കാം
- Press Link
- July 9, 2023
- 0
Post Views: 13 ഫോണിലെ ക്യാമറ, മൈക്രോഫോൺ, ജിപിഎസ് ഇനി പൊലീസിന് നിയന്ത്രിക്കാം; ഞെട്ടിക്കുന്ന നിയമവുമായി ഫ്രാൻസ്. പാരിസ്: വിപ്ലവങ്ങളുടെ അമ്മയെന്ന് വിശേഷണമുള്ള ഫ്രഞ്ച് വിപ്ലവത്തിന്റെ നാട്ടിൽ സ്വകാര്യതയ്ക്കുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന വിവാദ നിയമവുമായി ഫ്രഞ്ച് സർക്കാർ. നിയമപാലകര്‍ക്കും അധികാരികള്‍ക്കും മുമ്പൊരിക്കലും […]