വ്യോമസേനയില്‍ അവസരം

പ്ലസ്ടു സയന്‍സ്, ബി ഫാം എന്നിവ പാസ്സായവര്‍ക്ക് ഇന്‍ഡ്യന്‍ വ്യോമസേനയില്‍ മെഡിക്കല്‍ അസിസ്റ്റന്റ്, ഫാര്‍മസിസ്റ്റ് തസ്തികയില്‍ സ്ഥിരനിയമനത്തിന് അവസരം. 2025 ഫെബ്രുവരി ആദ്യവാരം എറണാകുളം മഹാരാജാസ് കോളേജില്‍ നടത്തുന്ന ജനറല്‍ റിക്രൂട്ട്മെന്റിലൂടെയാണ് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ 2001 ജൂലൈ 3 നും 2006 ജൂലൈ 03 നുമിടയില്‍ ജനിച്ചവരായിരിക്കണം.

തസ്തിക 1. ഗ്രൂപ്പ് വൈ-മെഡിക്കല്‍ അസിസ്റ്റന്റ്, യോഗ്യത പ്ലസ്ടു സയന്‍സ് (ഫിസിക്സ്, കെമിസ്ട്രി, ബയോളജി) 60% മാര്‍ക്കുണ്ടായിരിക്കണം. റിക്രൂട്ട്മെന്റ് തീയതി ഫെബ്രുവരി 1, 2.

തസ്തിക 2. ഗ്രൂപ്പ് വൈ-ഫാര്‍മസിസ്റ്റ്

യോഗ്യത-ബിഫാം 60 ശതമാനം മാര്‍ക്കോടെ പാസ്സായിരിക്കണം. റിക്രൂട്ട്മെന്റ് തീയതി ഫെബ്രുവരി 4. വിദ്യാഭ്യാസ യോഗ്യത, പ്രായം, നേറ്റിവിറ്റി എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ഉദ്യോഗാര്‍ത്ഥികള്‍ പ്രസ്തുത തീയതിയില്‍ എറണാകുളം മഹാരാജാസ് കോളേജില്‍ എത്തണം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights