തിരുനെല്ലിയിൽ ഗോത്രയുവാക്കളുടെ നേതൃത്വത്തിൽ ‘ബീ കോർണർ’ സംരംഭം ആരംഭിച്ചു

Advertisements
Advertisements

തിരുനെല്ലിയിൽ ഗോത്രയുവാക്കളുടെ നേതൃത്വത്തിൽ ‘ബീ കോർണർ’ സംരംഭം ആരംഭിച്ചു

വയനാട്: ബ്രഹ്മഗിരി മലനിരകളുടെ
താഴ് വാരത്തിൽ
സ്ഥിതി ചെയ്യുന്ന തിരുനെല്ലി പഞ്ചായത്തിൽ ഗോത്രയുവാക്കളുടെ നേതൃത്വത്തിൽ ഒരു മാതൃകാപരമായ സംരംഭം ആരംഭിച്ചു. ‘ബീ കോർണർ’ എന്ന പേരിലുള്ള ഈ സംരംഭം കാട്ടുനായ്ക്ക, അടിയ, പണിയ തുടങ്ങിയ പ്രാക്തന ആദിവാസി വിഭാഗങ്ങളിലേർപ്പെട്ട കുറച്ച് യുവജനങ്ങൾ ചേർന്നാണ് ആരംഭിച്ചത്. കിസ്റ്റോൺ ഫൗണ്ടേഷന്റെയും ആക്സിസ് ബാങ്ക് ഫൗണ്ടേഷന്റെയും സഹകരണത്തോടെയാണ് സംരംഭം യാഥാർത്ഥ്യമായത്.

കാട്ടിക്കുളത്ത് പ്രവർത്തനം ആരംഭിച്ച ബീ കോർണറിന്റെ മുഖ്യലക്ഷ്യം ഗോത്രവിഭാഗങ്ങളിലെ കുടുംബങ്ങളിൽനിന്ന് നേരിട്ട് ശേഖരിക്കുന്ന കാട്ടുതേനും മറ്റ് വനവിഭവങ്ങളും ഉൾപ്പെടെയുള്ള ഉത്പന്നങ്ങൾ വിപണനമെന്നിലേക്കുയർത്തലാണ്. മൂല്യവർദ്ധിത ഉത്പന്നങ്ങളായി മാറ്റിയതിനൊപ്പം വ്യത്യസ്തതയാർന്ന നാടൻ ഭക്ഷ്യവസ്തുക്കളും വിപണിയിൽ എത്തിക്കുന്നതിന്റെ ഭാഗമാണ് ഈ സംരംഭം.

തിരുനെല്ലി പഞ്ചായത്ത് പ്രസിഡൻറ് പി. വി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജസ്റ്റിൻ ബേബി
ഉദ്ഘാടനം ചെയ്തു
ചടങ്ങിൽ കിസ്റ്റോൺ ഫൗണ്ടേഷൻ ഡയറക്ടർ ജ്യോത്സന കൃഷ്ണകുമാർ, പ്രോഗ്രാം കോർഡിനേറ്റർ
കെ.ജി. രാമചന്ദ്രൻ, ആദിമലൈ FPO (FARMER PRODUCER ORGANIZATION) സി.ഇ.ഒ ജസ്റ്റിൻ പോൾസ് , ബീ കോർണർ പ്രതിനിധികൾ
ഇ. ആർ. രാകേഷ്,
എം. ജെ. ജോസ്മി,
ആക്സിസ് ബാങ്ക് ഫൗണ്ടേഷൻ പ്രതിനിധി അഭിനവ് സെൻ
എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു.

Advertisements
Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights