സംസ്ഥാന തൊഴില്‍വകുപ്പിന്റെ കീഴിലുള്ള കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ് (കെഎഎസ്ഇ) വഴിയാണ് ഈ പദ്ധതി നടപ്പാക്കുക. ഡ്യൂവല്‍ വൊക്കേഷണല്‍ ട്രെയിനിങ് പദ്ധതിയാണിത്.മൂന്നര വര്‍ഷമാണ് പരിശീലന കാലാവധി. ജര്‍മനിയില്‍ പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് എല്ലാ ചെലവും സൗജന്യമായിരിക്കും.പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജര്‍മനിയില്‍ സ്ഥിരം വിസയോടെ ജോലിയും ലഭ്യമാക്കും. ഈ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ആദ്യമായി നടപ്പാക്കുന്ന ഇന്തോ- ജര്‍മന്‍ ട്രെയിനിങ് ഫെയര്‍ ( ഐജിടിപി) ഫെബ്രുവരി അവസാനം നടത്തും.സംസ്ഥാനത്തെ പ്ലസ് ടു കഴിഞ്ഞവര്‍ക്ക് ജര്‍മനിയില്‍ തൊഴില്‍ പരിശീലനം നല്‍കുന്നതിന് സാമ്പത്തിക സഹായത്തോടെയുള്ള പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍.സംസ്ഥാന സര്‍ക്കാര്‍ രൂപകല്‍പ്പന ചെയ്തിരിക്കന്നത് അനുസരിച്ച് ജര്‍മനിയില്‍ തൊഴില്‍ പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് പ്രതിമാസം 1.30 ലക്ഷം രൂപ വരെ സ്‌റ്റൈപന്‍ഡ് ലഭ്യമാക്കും.
പ്ലസ് ടു കഴിഞ്ഞവർക്ക് ജർമനിയിൽ തൊഴിൽപരിശീലനവും സ്ഥിരജോലിയും, പ്രതിമാസം 1.30 ലക്ഷം രൂപ വരെ സ്റ്റൈപൻഡ്; ആകർഷകമായ പദ്ധതിയുമായി സംസ്ഥാന സർക്കാർ








