ബിരുദമുള്ളവർക്ക് ആർസിസിയിൽ റിസപ്ഷനിസ്റ്റ് ട്രെയിനിങ് പ്രോഗ്രാമിൽ അപേക്ഷിക്കാം, പ്രതിമാസം 10,000 രൂപ സ്റ്റൈപൻഡ്

തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്റര്‍ (RCC) റിസപ്ഷനിസ്റ്റ് ട്രെയിനിങ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്‌റ്റൈപന്‍ഡോടുകൂടിയാണ് ട്രെയിനിങ് പ്രോഗ്രാം. ഏതെങ്കിലും അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ ബിരുദം ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
ഉയര്‍ന്ന പ്രായപരിധി 30 വയസ്സാണ്. 2026 ജനുവരി ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായപരിധി കണക്കാക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പതിനായിരം രൂപ പ്രതിമാസം സ്‌റ്റൈപന്‍ഡ് ലഭിക്കും. പത്ത് പേര്‍ക്കാണ് പ്രവേശനം.

താല്‍പ്പര്യമുള്ളവര്‍, പ്രായം, വിദ്യാഭ്യാസയോഗ്യത, ജാതി, പരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കണം.

അപേക്ഷകര്‍ ഡയറക്ടര്‍, റീജയണല്‍ കാന്‍സര്‍ സെന്റര്‍,തിരുവനന്തപുരം എന്ന വിലാസത്തില്‍ എസ് ബി ഐ യില്‍ മാറാവുന്ന ഡിഡി ആയി അപേക്ഷ ഫീസ് കൂടെ അപേക്ഷയ്ക്ക് ഒപ്പം നല്‍കണം. 300 രൂപയാണ് അപേക്ഷാ ഫീസ്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 150 രൂപയാണ് അപേക്ഷാ ഫീസ്.
ഫെബ്രുവരി അഞ്ചിന് വൈകുന്നേരം നാല് മണിക്ക് മുമ്പായി (05-02-2026) അപേക്ഷകള്‍ ലഭിച്ചിരിക്കണം.

അപേക്ഷ സമര്‍പ്പിക്കേണ്ട വിലാസം
ഡയറക്ടര്‍,

റീജിയണല്‍ കാന്‍സര്‍ സെന്റര്‍

മെഡിക്കല്‍ കോളജ് പി ഒ

തിരുവനന്തപുരം -11

വിജ്ഞാപനം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിശദവിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനും : www.rcctvm.gov.in.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights