ഹൃദയത്തെ ബാധിക്കുന്ന ഗുരുതര പ്രശ്നമാണ് ഹൃദയ സ്തംഭനം (Cardiac arrets). അതായത്, ഘടനാപരവും പ്രവർത്തനപരവുമായ തകരാറുകൾ കാരണം ഹൃദയം രക്തം പമ്പ് ചെയ്യേണ്ടത്ര കാര്യക്ഷമമായി പമ്പ് ചെയ്യാത്ത അവസ്ഥ. ഹൃദയസ്തംഭനം ചില ലക്ഷണങ്ങളിലൂടെ നമുക്ക് നേരത്തെ തിരിച്ചറിയാൻ സാധിക്കും. ഇത് രോഗനിർണയം നേരത്തെ നടത്താനും ചികിത്സ ഫലപ്രദമാക്കാനും സഹായിക്കും.ഹൃദയ സ്തംഭനം സംഭവിക്കുമ്പോൾ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് കാലുകൾ, കണങ്കാലുകൾ, പാദങ്ങൾ എന്നിവിടങ്ങളിൽ ദ്രാവകം അടിഞ്ഞുകൂടാൻ തുടങ്ങും. ദീർഘനേരം ഇരിക്കുകയോ നില്‍ക്കുകയോ ചെയ്യുമ്പോള്‍ ഇത് കൂടുതല്‍ വഷളാവുകയും ചെയ്യുന്നു.
എന്താണ് അഞ്ച് സെക്കന്റ് ലെഗ് ടെസ്റ്റ്
കാലുകളിലോ കണങ്കാലുകളിലോ വീക്കമുണ്ടോ എന്ന് കണ്ടെത്തുന്ന ലളിതമായ ഒരു സ്വയം പരിശോധനയാണ് അഞ്ച് സെക്കന്റ് ലെഗ് ടെസ്റ്റ്. ഇതിലൂടെ ഹൃദയ സംബന്ധമായ രോഗങ്ങൾ പ്രഥമികമായി തിരിച്ചറിയാൻ സാധിക്കും.
കാല്‍മുട്ടിലോ കണങ്കാലിലോ അഞ്ച് സെക്കന്‍ഡ് നേരത്തേക്ക് ഒരു വിരല്‍ അമര്‍ത്തിപിടിക്കുക. ചര്‍മത്തില്‍ ഒരു കുഴി പോലെ (പിറ്റിങ് എഡിമ ) ഉണ്ടെങ്കില്‍ ഇത് ഹൃദയത്തിന്റെയോ വ്യക്കയുടെയോ പ്രശ്‌നങ്ങളുടെ ലക്ഷണമാകാം.
മറ്റൊരു രീതി ഇങ്ങനെയാണ്, കാല്‍ താഴ്ത്തിയതിനു ശേഷം കാലിലോ കണങ്കാലിലോ ഉള്ള നീര്‍വീക്കം അവിടെത്തന്നെ ഉണ്ടെങ്കില്‍ അത് ദ്രാവകം അടിഞ്ഞുകൂടിയിരിക്കുന്നതിനെ സൂചിപ്പിക്കാം. ആരോഗ്യകരമായ രക്തചംക്രമണമുള്ള ആളുകളാണെങ്കില്‍ സാധാരണയായി പെട്ടെന്ന് കാലിലെ നീര് തിരിച്ചുവരികയില്ല.രക്തം ശരിയായി പമ്പ് ചെയ്യാന്‍ ഹൃദയം കഴിയാതെ വരുമ്പോൾ, രക്തം സിരകളിൽ അടിഞ്ഞു കൂടാം. പ്രത്യേകിച്ച് ശരീരത്തിൻ്റെ താഴത്തെ ഭാഗങ്ങളിൽ. ഈ സമ്മർദം രക്തക്കുഴലുകളിൽ നിന്നും ചുറ്റുമുള്ള കലകളിലേക്ക് ദ്രാവകം തള്ളിവിടുകയും വീക്കം ഉണ്ടാക്കുകയും ചെയ്യുന്നു.രാവിലെ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ നീര്‍വീക്കം കുറവാണെങ്കിലും ദിവസം മുന്നോട്ടു പോകുമ്പോള്‍ ഇത് വഷളായി വരുന്നു. കാല്‍ ഉയര്‍ത്തിവയ്ക്കുമ്പോള്‍ ഗുരുത്വാകര്‍ഷണം മൂലം താല്‍ക്കാലികമായി ഈ ദ്രാവകം ഹൃദയത്തിലേക്ക് തിരികെ പോകുന്നു. വീണ്ടും കാല്‍ താഴ്ത്തുമ്പോള്‍, ദ്രാവകം വേഗത്തില്‍ തിരികെ വന്നേക്കാം. ഈ ദ്രുതഗതിയിലുള്ള തിരിച്ചുവരവാണ് 5 സെക്കന്‍ഡ് ലെഗ് ടെസ്റ്റ് കൊണ്ട് അറിയാന്‍ ശ്രമിക്കുന്നത്.എന്നാൽ ഈ പരിശോധനയിലൂടെ ഒരു വ്യക്തിക്ക് ഹൃദയസ്തംഭനം ഉണ്ടാകുമോ എന്ന് പൂര്‍ണമായി നിശ്ചയിക്കാന്‍ കഴിയില്ല. ഹൃദയ സ്തംഭനത്തിന്റെ മറ്റ് മുന്നറിയിപ്പ് ലക്ഷണങ്ങള്‍ക്കൊപ്പം ഈ നീര്‍വീക്കം കൂടി ഉണ്ടെങ്കില്‍ അത് സൂക്ഷിക്കണം. ശ്വാസം മുട്ടല്‍, പ്രത്യേകിച്ച് മലര്‍ന്നു കിടക്കുമ്പോള്‍, ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ അസാധാരണമായ ക്ഷീണം, വേഗത്തിലുള്ള ശരീരഭാരം വര്‍ധിക്കുക, വൈകുന്നേരമാകുമ്പോള്‍ കണങ്കാലുകള്‍ വീര്‍ത്തിരിക്കുക, രാത്രിയില്‍ തുടര്‍ച്ചയായ ചുമ അല്ലെങ്കില്‍ ശ്വാസംമുട്ടല്‍, ഭക്ഷണം കഴിച്ചതിനു ശേഷം പെട്ടെന്ന് വയറു വീര്‍ത്തതായി തോന്നുക. ഈ ലക്ഷണങ്ങളില്‍ പലതും ഒരുമിച്ച് കണ്ടാല്‍, വൈദ്യസഹായം തേടണം.








