ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

മാനന്തവാടി: കർണാടകയിൽ നിന്നും മാനന്തവാടിയിലേക്ക് വരികയായിരുന്ന കാർ തോൽപ്പെട്ടിക്ക് സമീപം ഓടിക്കൊണ്ടിരിക്കെ തീപിടിച്ചു. മാനന്തവാടി ആറാട്ടുതറ സ്വദേശി ഫസിലും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനത്തിനാണ് തീപിടിച്ചത്. ബോണറ്റിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ യാത്രക്കാർ വാഹനം നിർത്തി പുറത്തിറങ്ങിയതിനാൽ വലിയൊരു ദുരന്തം ഒഴിവായി.വിവരമറിയിച്ചതിനെ തുടർന്ന് മാനന്തവാടി അഗ്നിശമന സേന സ്റ്റേഷൻ ഓഫീസർ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തീ പൂർണ്ണമായും അണച്ചു. തുടർന്ന് വാഹനം റോഡിൽ നിന്നും മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights