കാലിക്കറ്റ് യൂണിവേഴ്‌സിറ്റി നടത്തുന്ന ഓണ്‍ലൈന്‍ പിജി കോഴ്‌സുകള്‍ക്ക് യുജിസി അനുമതി നല്‍കി. യുജിസി എന്‍ടൈറ്റില്‍ മോഡില്‍ കോഴ്‌സുകള്‍ നടത്താനുള്ള അനുമതി ലഭിച്ചതിനെ തുടര്‍ന്ന് യൂണിവേഴ്‌സിറ്റി അപേക്ഷ ക്ഷണിച്ചു.
സോഷ്യോളജി, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്‌സ് എന്നീ വിഷയങ്ങളില്‍ ബിരുദാന്തരബിരുദ പ്രോഗ്രാമുകള്‍ നടത്തുന്നതിനാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് യു ജി സി അനുമതി നല്‍കിയത്.
മാര്‍ച്ച് 31 ന് മുമ്പ് പ്രവേശന നടപടികള്‍ പൂര്‍ത്തീകരിച്ച് വിവരങ്ങള്‍ കൈമാറാന്‍ യൂണിവേഴ്‌സിറ്റിക്ക് യുജിസി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഈ കോഴ്‌സുകളില്‍ ചേരാന്‍ ഇപ്പോള്‍ അപേക്ഷിക്കാമെന്ന് യൂണിവേഴ്‌സിറ്റി അറിയിച്ചു
മാര്‍ച്ച് 20 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി. താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ സെ?ന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആന്‍ഡ് ഓണ്‍ലൈന്‍ എജ്യൂക്കേഷ?ന്റെ വെബ്‌സൈറ്റ് ആയ cdoe.uoc.ac.in വഴി അപേക്ഷിക്കണം. മാര്‍ച്ച് 20 ന് ശേഷം ഏഴ് ദിവസം കൂടി ഫൈനോടുകൂടി അപേക്ഷിക്കാന്‍ അനുമതിയുണ്ട്. 500 രൂപാ ഫൈന്‍ ഉള്‍പ്പടെ മാര്‍ച്ച് 27 വരെ അപേക്ഷിക്കാം.
വിദേശത്തുള്ളവര്‍ക്കും ജോലി ഉള്ളവര്‍ക്കും പഠിക്കാവുന്ന നിലയിലാണ് ഈ പ്രോഗ്രാമുകള്‍ വിഭാവനം ചെയ്തിട്ടുള്ളതെന്ന് യൂണിവേഴ്‌സിറ്റി അറിയിച്ചു. യുജിസിയുടെ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് നടത്തുന്ന റഗുലര്‍ കോഴ്‌സുകള്‍ക്ക് തുല്യമായിരിക്കും ഈ പ്രോഗ്രാമുകളും.
കോഴ്‌സില്‍ ചേരുന്നവരുടെ സൗകര്യവും താല്‍പ്പര്യം അനുസരിച്ച് പഠനം ക്രമീകരിക്കാം. ഇതില്‍ ചേരുന്നതിന് പ്രായപരിധിയില്ല. ഓരോ പ്രോഗ്രാമും രണ്ട് സ്‌കീമുകള്‍ പ്രകാരമാണ് നടത്തുന്നത്.
പഠനം മുഴുവന്‍ ഓണ്‍ലൈനായും പരീക്ഷ മാത്രം യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ലേണിങ് സപ്പോട്ട് സെന്ററുകളിലോ അഫിലിയേറ്റഡ് കോളജുകളിലോ വന്ന് എഴുതുന്നതാണ് ഒരു സ്‌കീം.
പരീക്ഷയും പഠനവും പൂര്‍ണ്ണമായും ഓണ്‍ലൈനില്‍ നടത്തുന്നതാണ് രണ്ടാമത്തെ സ്‌കീം.
വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള സ്‌കീമില്‍ ചേര്‍ന്ന് പഠിക്കാന്‍ സാധിക്കും.
പഠനവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കൊന്നും വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്‌സിറ്റിയില്‍ എത്തേണ്ട ആവശ്യമില്ല. നിരന്തരമായ സ്‌ക്രീനിങ്, വിദഗ്ധ അദ്ധ്യാപകരുടെ മേല്‍നോട്ടവും വിലയിരുത്തലും ഉണ്ടാകും. പാഠങ്ങള്‍ ലളിതമായി വിശദീകരിക്കുകയും ഇന്റേണല്‍, എക്‌സ്റ്റേണല്‍ പരീക്ഷകളും ഓണ്‍ലൈനായി നടത്തുമെന്ന് യൂണിവേഴ്‌സിറ്റി അറിയിച്ചു.








