കാസര്‍കോട്: മോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അയല്‍വാസി അറസ്റ്റില്‍. വ്യാജ പരാതി നല്‍കിയ പൊവ്വല്‍ സ്വദേശി ആയിഷയെയാണ് വിദ്യാന?ഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് അറസ്റ്റ്.
മോഷണക്കുറ്റം ആരോപിച്ചതിനെത്തുടര്‍ന്നുള്ള മനോവിഷമത്തില്‍ നാലത്തടുക്ക സ്വദേശിനി ജസീല (24) ഫെബ്രുവരി 20 നാണ് വിഷം കഴിച്ച് മരിക്കുന്നത്. ജസീല ഒമ്പതു പവനോളം സ്വര്‍ണം മോഷ്ടിച്ചു എന്നായിരുന്നു ഭര്‍ത്താവിന്റെ വീട്ടിനടുത്തുള്ള അയല്‍വീട്ടുകാര്‍ ആരോപിച്ചിരുന്നത്. ഇതേത്തുടര്‍ന്ന് ജസീല കടുത്ത മാനസിക വിഷമത്തിലായിരുന്നു.
സമൂഹമാധ്യമത്തിലൂടെ വീഡിയോ പങ്കുവെച്ചതിനുശേഷമാണ് ജസീല വിഷം കഴിച്ച് ജീവനൊടുക്കിയത്. ആത്മഹത്യ ചെയ്യാനുള്ള കാരണം മരണമൊഴിയായി ജസീല പൊലീസിന് നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ മോഷണപരാതി വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.









