വാടക വീട്ടിൽ ദമ്പതികൾ മരിച്ച നിലയിൽ; രക്തത്തിൽ കുളിച്ച് മൃതദേഹങ്ങൾ

പൊൻകുന്നം : വാടക വീട്ടിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. പൊൻകുന്നം തോണിപ്പാറ റോഡിനു സമീപം പഴയ ചന്തയിൽ വാടകവീട്ടിൽ താമസിക്കുന്ന മാന്നാർ സ്വദേശി സാജൻ(29), ഭാര്യ വാഴൂർ സ്വദേശി അനുഷ(30) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടാം നിലയിലുള്ള വാടക വീടിന്റെ മുറിയിൽ രക്തത്തിൽ കുളിച്ച നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.രാത്രിയിൽ വഴക്ക് കേട്ടിരുന്നതായും രാവിലെ വിളിച്ചപ്പോൾ ഫോണിൽ ലഭിക്കാതായെന്നും വീട്ടുടമ്മ പാപ്പച്ചൻ പറയുന്നു. തുടർന്ന് മുകളിലെത്തി നോക്കിയപ്പോൾ ഇരുവരും മരിച്ചുകിടക്കുന്നത് കണ്ടെത്തുകയായിരുന്നു. രണ്ടര വയസ്സുള്ള മകളും ഇവർക്കൊപ്പം വീട്ടിൽ ഉണ്ടായിരുന്നു. വാഴൂർ കറുതോടിയിൽ എൽസമ്മ, തങ്കച്ചൻ ദമ്പതികളുടെ മകളാണ് അനുഷ. മാന്നാർ സ്വദേശിയായ സാജൻ ജെസിബി ഓപ്പറേറ്റാറാണ്. മക്കൾ: അബിഷ, എറിക്കാ.

ഫൊറൻസിക്, ഫിങ്കർപ്രിന്റ്, ഡോഗ് സ്ക്വാഡ് എന്നീ വിഭാഗങ്ങൾ സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights