കുവൈത്ത് സിറ്റി: ഇറാന്‍ ആക്രമണത്തില്‍ കുവൈത്തില്‍ കൊല്ലപ്പെട്ടത് തമിഴ്നാട് സ്വദേശി. രാമനാഥപുരം ജില്ലയിലെ കൊളത്തൂർ സ്വദേശിയായ സന്താന ശെൽവം (40) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയിലെ കരാർ ജീവനക്കാരനാണ് സന്താന ശെൽവം. ശുഐബയിലെ പ്ലാന്റിന് നേരെ തിങ്കളാഴ്ച പുലർച്ചെയോടെയാണ് ആക്രമണം നടന്നത്. ആക്രമണ സമയത്ത് രാത്രി ജോലിയിൽ ആയിരുന്നു ശെൽവം. ആക്രമണത്തിൽ കെട്ടിടങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും കാര്യമായ കേടു പാടുകൾ സംഭവിച്ചതായും ജല വൈദ്യുതി മന്ത്രാലയം അറിയിച്ചു.കുവൈറ്റിലെ ജല ശുദ്ധീകരണ കേന്ദ്രത്തിൽ ഉണ്ടായ ആക്രമണത്തിൽ ഇന്ത്യൻ പൗരൻ മരിച്ച സംഭവത്തിൽ എംബസി ദുഃഖം രേഖപ്പെടുത്തി. ദുരന്തത്തിൽ മരിച്ച ഇന്ത്യൻ പൗരന്റെ കുടുംബത്തോടുള്ള അനുശോചനവും സഹാനുഭൂതിയും എംബസി ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
അതേസമയം, പശ്ചിമേഷ്യയിൽ ആശങ്ക പടർത്തി ഇറാനില്‍ അമേരിക്ക കരയുദ്ധത്തിന് തയാറെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഒരു മാസങ്ങള്‍ക്ക് ശേഷവും ഗള്‍ഫ് രാജ്യങ്ങള്‍ക്ക് എതിരായ ആക്രമണം തുടരുകയാണ് ഇറാന്‍. കുവൈറ്റിനെ ലക്ഷ്യമിട്ട് ഇന്നും തുടര്‍ച്ചയായ ആക്രമണം ഉണ്ടായി. രാജ്യത്തിന്റെ മറ്റ് വിവിധ മേഖലകളിലും ഇറാന്റെ ആക്രമണമുണ്ടായി. യുഎഇയിലെ ലക്ഷ്യമാക്കിയും ഇന്നും ഇറാന്‍ ഡ്രോണുകല്‍ അയച്ചു .ആക്രമണങ്ങളെ ശക്തമായി തടയാനായതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുലര്‍ച്ചെ കേട്ട ഉഗ്രശബ്ദം ഡ്രോണുകള്‍ തകര്‍ത്തത് മൂലമുണ്ടായതാണെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. സൗദി അറേബ്യയുടെ കിഴക്കന്‍ മേഖലകളില്‍ ക്രൂയിസ് മിസൈലുകളും ഡ്രോണുകളും തകര്‍ത്തതായി സൗദി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ബഹ്റൈനില്‍ പുലര്‍ച്ചെ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. മൂന്ന് തവണയാണ് ബഹ്‌റൈന് നേരെ ഇന്ന് ഇറാന്റെ ആക്രമണ ശ്രമങ്ങള്‍ ഉണ്ടായത്. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി രാജ്യത്ത് കടല്‍ മാര്‍ഗമുള്ള യാത്രക്ക് നിരോധനം ഏര്‍പ്പെടുത്തി. വൈകിട്ട് 6 മുതല്‍ പുലര്‍ച്ചെ 4 വരെയാണ് വിലക്ക്. മത്സ്യബന്ധനത്തിനും നിരോധനമുണ്ട്.
അതേ സമയം മിഡില്‍ ഈസ്റ്റില്‍ അമേരിക്ക വീണ്ടും സൈനിക സാനിധ്യം വീണ്ടും വര്‍ദ്ധിപ്പിക്കുകയാണ്. വെെകാതെ കരയുദ്ധത്തിന് സാധ്യതയുണ്ടെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ തന്ത്ര പ്രധാന മേഖലയായ ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കുമെന്ന സൂചനയും ഡോണള്‍ഡ് ട്രംപ് നല്‍കി.






















Leave a Reply