നിറ്റ്കോണിൽ ജൂനിയർ എൻജിനീയർമാരുടെ 100 ഒഴിവുകൾ, ഡിപ്ലോമയും ഡിഗ്രിയും ഉള്ളവർക്ക് അവസരം: ഏപ്രിൽ ഒന്ന് മുതൽ എട്ട് വരെ അപേക്ഷിക്കാം

നോർത്ത് ഇന്ത്യ ടെക്നിക്കൽ കൺസൾട്ടൻസി ഓർഗനൈസേഷൻ ലിമിറ്റഡ് (നിറ്റ്കോൺ-NITCON) നൂറ് ജൂനിയർ എൻജിനീയർമാരെ നിയമിക്കുന്നു. സിവിൽ,ഇലക്ട്രിക്കൽ, മെക്കാനിക്കൽ വിഷയങ്ങളിൽ എൻജിനീയറിങ് ബിരുദം, ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം.ഡൽഹി ജൽ ബോർഡിന്റെ (DJB) ന്യൂഡൽഹിയിലെ ഓഫീസിലായിരിക്കും നിയമനം. ഈ നിയമനങ്ങൾക്കായി നിറ്റ്കോൺ ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു.ചണ്ഡീഗഢ് ആസ്ഥാനമാക്കി 1984-ൽ ആരംഭിച്ച നിറ്റ്കോൺ ടെക്നിക്കൽ,ഇൻഡ്സ്ട്രിയൽ, മാനേജ്മെ​ന്റ് മേഖലയിൽ പൊതുമേഖലയിലെ പ്രമുഖ കൺസൾട്ടൻസി സ്ഥാപനമാണ്.നിർദ്ദിഷ്ട വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവമുള്ളവർക്ക് നിറ്റ്കോൺ വെബ്സൈറ്റിലെ ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാം.ഓൺലൈൻ അപേക്ഷ ഏപ്രിൽ ഒന്ന് മുതൽ സ്വീകരിച്ചു തുടങ്ങും. ഏപ്രിൽ എട്ട് വരെ ഓൺലൈൻ വഴി അപേക്ഷ സ്വീകരിക്കും.കമ്പ്യൂട്ടറധിഷ്ഠിത എഴുത്തു പരീക്ഷയുടെയും അഭിമുഖത്തി​ന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. കമ്പ്യൂട്ടറിധിഷ്ഠത പരീക്ഷ ( സിബിടി) ഏപ്രിൽ 12ന് നടത്തും.തസ്തികയുടെ പേരും ഒഴിവുകളുടെ എണ്ണം
ജൂനിയർ എൻജിനീയർ (സിവിൽ) : 80

ജൂനിയർ എൻജിനീയർ (ഇലക്ട്രിക്കൽ / മെക്കാനിക്കൽ): 20

ആകെ ഒഴിവുകളുടെ എണ്ണം : 100

വിദ്യാഭ്യാസ യോഗ്യതയും പരിചയവും
ജൂനിയർ എൻജിനീയർ (സിവിൽ/ഇലക്ട്രിക്കൽ/മെക്കാനിക്കൽ):

ഡിപ്ലോമ എൻജിനീയർ : കുറഞ്ഞത് 60% മാർക്കോടെ സിവിൽ/ഇലക്ട്രിക്കൽ/മെക്കാനിക്കൽ മേഖലയിൽ ഡിപ്ലോമ

പ്രവൃത്തി പരിചയം: ഏതെങ്കിലും കേന്ദ്ര/സംസ്ഥാന സർക്കാർ സ്ഥാപനം/പിഎസ്‌യു/യുഎൽബി യൂട്ടിലിറ്റി മേഖലയിൽ (വാട്ടർ ആൻഡ് സ്വീവർ/ഇലക്ട്രിസിറ്റി/ഗ്യാസ്/ടെലികമ്മ്യൂണിക്കേഷൻ) മൂന്ന് വർഷത്തെ പരിചയം.

ബിരുദ എൻജിനീയർ : കുറഞ്ഞത് 60% മാർക്കോടെ സിവിൽ/ഇലക്ട്രിക്കൽ/മെക്കാനിക്കൽ മേഖലയിൽ എൻജിനീയറിങ് ബിരുദം (ബി ഇ./ബിടെക്)

പ്രവൃത്തി പരിചയം: ഏതെങ്കിലും കേന്ദ്ര/സംസ്ഥാന സർക്കാർ സ്ഥാപനം/പിഎസ്‌യു/യുഎൽബി യൂട്ടിലിറ്റി മേഖലയിൽ (വാട്ടർ ആൻഡ് സ്വീവർ/ഇലക്ട്രിസിറ്റി/ ഗ്യാസ്/ടെലികമ്മ്യൂണിക്കേഷൻ) 0 മുതൽ ഒരു വർഷം പരിചയം.പ്രായ പരിധി : 18- 30 വയസ്സ്

അര്‍ഹരായവര്‍ക്ക് മാനദണ്ഡങ്ങള്‍ പ്രകാരമുള്ള ഇളവുകള്‍ ലഭിക്കും.

ശമ്പളം: 55,932 സമാഹൃതം

തെരഞ്ഞെടുപ്പ് രീതി: കമ്പ്യൂട്ടര്‍ അധിഷ്ഠത പരീക്ഷയും വ്യക്തിഗത അഭിമുഖം എന്നിവയെ അടിസ്ഥാനമാക്കി

കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ : ഏപ്രില്‍ 12 ന്

അപേക്ഷാ ഫീസ് (ജിഎസ്ടി ഉള്‍പ്പെടെ)
ജനറല്‍ / ഒബിസി / ഇഡബ്ല്യുഎസ്: 885 രൂപ.

എസ്സി / എസ്ടി / പിഡബ്ല്യുഡി: 531 രൂപ.

നിയമന രീതി: കരാര്‍ അടിസ്ഥാനത്തില്‍

അപേക്ഷ സ്വീകരിക്കാന്‍ ആരംഭിക്കുന്ന തീയതി : ഏപ്രില്‍ ഒന്ന്

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: ഏപ്രില്‍ എട്ട് രാത്രി 11.59 വരെ

അപേക്ഷാ ഫീസ് സമര്‍പ്പിക്കേണ്ട അവസാന തീയതി: ഏപ്രില്‍ എട്ട് രാത്രി 11.59 വരെ

അപേക്ഷ സമര്‍പ്പിക്കാന്‍ എപ്രില്‍ ഒന്ന് മുതല്‍ സജീവമാകുന്ന ഓണ്‍ലൈന്‍ ലിങ്ക്

വിജ്ഞാപനം വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights