ചക്ക ഇടുന്നതിനിടെ താഴെ വീണ് ഗുരുതരമായി പരുക്കേറ്റ മധ്യവയസ്കൻ മരിച്ചു; സംഭവം താമരശ്ശേരിയിൽ

കോഴിക്കോട് :താമരശ്ശേരിയിൽ പ്ലാവിലെ ചക്ക ഇടുന്നതിനിടെ താഴെ വീണ് ഗുരുതരമായി പരുക്കേറ്റ മധ്യവയസ്കൻ മരിച്ചു. താമരശ്ശേരി അടിവാരം 30 ഏക്കറിൽ താമസിക്കുന്ന കാസർകോട് സ്വദേശി ഇബ്രാഹിം(56) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 10.45ന് ആണ് സംഭവം. ഇബ്രാഹിം താമസിക്കുന്നതിന്റെ തൊട്ടടുത്ത പറമ്പിലെ പ്ലാവിൽ നിന്ന് ചക്ക ഇടാനായി ഏണി വച്ച് കയറിയതായിരുന്നു. ബാലൻസ് നഷ്ടമായി തെന്നിവീഴുകയായിരുന്നു.തൊട്ടടുത്ത പറമ്പിൽ ജോലി ചെയ്തിരുന്നവർ ശബ്ദം കേട്ട് ഓടിയെത്തി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു കോൺട്രാക്ടർക്ക് ഒപ്പം താമരശ്ശേരിയിൽ റോഡ് പണിക്ക് എത്തിയ ഇബ്രാഹിം ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights