വയനാട് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് അന്റീ നാര്‍കോട്ടിക്‌സ് സ്‌പെഷ്യല്‍ സ്‌ക്വാഡ് എക്സൈസ് ഇന്‍സ്പെക്ടര്‍ സജിന്‍ എം ജെ യുടെ നേതൃത്വത്തില്‍ വൈത്തിരി താലൂക്കില്‍ മുട്ടില്‍ ഭാഗത്തു നടത്തിയ പരിശോധനയില്‍ വയനാട് എക്സൈസ് സൈബര്‍സെല്ലിന്റെ സഹായത്തോടെ വൈത്തിരി താലൂക്കില്‍ മുട്ടില്‍ സൗത്ത് വില്ലേജില്‍ ആനപ്പാറവയല്‍ ഭാഗത്തു കൊട്ടാരം വീട്ടില്‍ ഹംസ മകന്‍ അജ്മല്‍ പി വി (33) എന്നയാളുടെ കൈവശത്തുനിന്നും 90.725 ഗ്രാം മെത്തംഫിറ്റാമിന്‍ പിടികൂടി.
പ്രിവെന്റീവ് ഓഫീസര്‍മാരായ വിജിത്ത് കെ ജി, രഘു വി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സനൂപ് എം സി, സുദീപ് ബി, വയനാട് എക്സൈസ് സൈബര്‍സെല്‍ സിവില്‍ എക്സൈസ് ഓഫീസര്‍ അര്‍ജുന്‍ കെ എ, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ ഫസീല ടി എന്നിവരും പങ്കെടുത്തു









