മാനന്തവാടി: മാനന്തവാടി നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി ശ്യാം രാജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം കേന്ദ്ര പട്ടികവര്‍ഗ്ഗ സഹമന്ത്രി ദുര്‍ഗ്ഗാ ദാസ് ഉയ്ഗേ നാളെ (ഏപ്രില്‍ 3) മാനന്തവാടില്‍ എത്തും. കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയശേഷം ഹെലികോപ്റ്ററില്‍ 8.20 ദ്വാരക സേക്രഡ് ഹാര്‍ട്ട് എച്ച്.എസ്.എസ്. സ്‌കൂള്‍ ഗ്രൗണ്ടില്‍ വന്നിറങ്ങും. അതിനുശേഷം മാനന്തവാടി ഹോട്ടല്‍ ബ്രഹ്‌മഗിരിയില്‍ രാവിലെ 9 മണിക്ക് വിവിധ ഗോത്ര നേതാക്കളുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കും. വയനാട്ടിലെ ഗോത്ര ജനത നേരിടുന്ന പ്രശ്നങ്ങളടക്കം ചര്‍ച്ചചെയ്യപ്പെടും . ഇതിനുശേഷം മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ 10 മണിക്ക സംഘടിപ്പിക്കുന്ന പൊതു പരിപാടിയില്‍ സംസാരിച്ച ശേഷം ഹെലികോപ്റ്ററില്‍ ബത്തേരിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്തിനായി തിരിക്കും
കേന്ദ്ര സഹ മന്ത്രി ദുര്‍ഗ്ഗാ ദാസ് ഉയ്ഗേ നാളെ മാനന്തവാടിയില്‍ എത്തും; ആവേശത്തില്‍ എന്‍ഡിഎ ക്യാമ്പ്








