ആൻഡമാൻ നിക്കോബാർ ഫോറസ്റ്റ് ഡിപ്പാർട്മെന്റിൽ ഗ്രൂപ്പ് സി വിഭാഗത്തിൽ നിയമനം നടത്തുന്നു. 348 ഒഴിവുകളാണ് ഉള്ളത്. പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. നിയമനം ലഭിക്കുന്നവർക്ക് 18,000 മുതൽ 56,900 രൂപ വരെ ശമ്പളം ലഭിക്കും. ഇതിന് പുറമെ മറ്റ് അലവൻസുകളും ഉണ്ടായിരിക്കുന്നതാണ്. ഫിസിക്കൽ ടെസ്റ്റ്,ട്രേഡ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാകും അന്തിമ നിയമനം നടത്തുക. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 29 ഏപ്രിൽ.
തസ്തികയുടെ പേര് – ഒഴിവുകൾ
മസ്ദൂർ — 296
ഗ്രേഡർ — 1
അസിസ്റ്റന്റ് സോയർ — 20
ബെൽറ്റ്‌മാൻ — 1
ഓയിലർ — 5
റാഫ്റ്റ്മാൻ — 7
ടിംബർ റെക്കോർഡർ — 4
ടാലിമാൻ — 7
ഗ്രൈൻഡർ — 7
ആകെ — 348 ഒഴിവുകൾ
യോഗ്യത
മസ്ദൂർ,ഗ്രേഡർ, അസിസ്റ്റന്റ് സോയർ,ബെൽറ്റ്‌മാൻ,ഓയിലർ,ടിംബർ റെക്കോർഡർ,ടാലിമാൻ,ഗ്രൈൻഡർ തസ്തിക – അംഗീകൃത ബോർഡ്/സ്ഥാപനത്തിൽ നിന്ന് 10-ാം ക്ലാസ് പാസ് ആയിരിക്കണം. ട്രേഡ് ടെസ്റ്റ് പാസായിരിക്കണം. നല്ല ശരീരക്ഷമത ആവശ്യമാണ്.
റാഫ്റ്റ്മാൻ: അംഗീകൃത ബോർഡ്/സ്ഥാപനത്തിൽ നിന്ന് 10-ാം ക്ലാസ് പാസ് ആയിരിക്കണം. നീന്തൽ/ഡൈവിംഗ് അറിയണം. ട്രേഡ് ടെസ്റ്റ് യോഗ്യത നേടണം. നല്ല ശരീരക്ഷമത ഉണ്ടായിരിക്കണം.പ്രായപരിധി
അപേക്ഷകരുടെ കുറഞ്ഞ പ്രായം 18 വയസും. പുരുഷന്മാർക്ക് പരമാവധി പ്രായം 33 വയസും സ്ത്രീകൾക്ക് 38 വയസുമാണ്. സംവരണ വിഭാഗങ്ങൾക്ക് പ്രായ ഇളവുകൾ ലഭിക്കും. കേന്ദ്ര സർക്കാർ ജീവനക്കാർക്കും സ്പോർട്സ്പേഴ്സണുകൾക്കും പ്രത്യേക ഇളവുകൾ അനുവദിക്കും.തെരഞ്ഞെടുപ്പ് പ്രക്രിയ
ശാരീരിക ക്ഷമത പരിശോധനയാണ് ആദ്യ ഘട്ടം. പുരുഷന്മാർ 10 കിലോമീറ്ററും സ്ത്രീകൾ 8 കിലോമീറ്ററും പൂർത്തിയാക്കണം. രണ്ടാമത്തെ ഘട്ടം ലോങ് ജംപ് ടെസ്റ്റാണ്. മൂന്നാമത്തെ ഘട്ടം ഭാരം വഹിച്ച് കൊണ്ട് 500 മീറ്റർ ദൂരം സഞ്ചരിക്കുക എന്നതാണ്. പുരുഷന്മാർ 30 കിലോയും സ്ത്രീകൾ 20 കിലോയും ഭാരം വഹിച്ച് 500 മീറ്റർ ദൂരം സഞ്ചരിക്കണം. ട്രേഡ് ടെസ്റ്റ്, ശാരീരിക ക്ഷമത പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് അന്തിമ പട്ടിക തയ്യാറാകുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഔദ്യോഗിക വിജ്ഞാപനം സന്ദര്‍ശിക്കുക.
https://erecruitment.andamannicobar.gov.in/Advertisement/.pdf









