റബര്‍ തോട്ടത്തിന് തീപിടിച്ചു; അഗ്‌നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് തീ നിയന്ത്രണവിധേയമാക്കി

മാനന്തവാടി: എടവക പഞ്ചായത്ത് ഇരുപതാം വാര്‍ഡില്‍ പിള്ളേരി തലച്ചിറ പോള്‍, ജോണി, ചാക്കോ എന്നിവരുടെ റബര്‍ തോട്ടത്തിന് തീപിടിച്ചു. ഉടന്‍ തന്നെ സ്ഥലത്തെത്തിയ അഗ്‌നിരക്ഷാ സേനയും നാട്ടുകാരും സംയുക്തമായി നടത്തിയ പരിശ്രമത്തിനൊടുവില്‍ തീ നിയന്ത്രണവിധേയമാക്കി. ഗ്രേഡ് സ്റ്റേഷന്‍ ഓഫീസര്‍ സെബാസ്റ്റ്യന്‍ ജോസഫ്, ഐ. ജോസഫ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ രമേഷ് എം.ബി, ബിനു എം.ബി, ശ്രീകാന്ത് എ.എസ്, അഭിജിത്ത് സി.ബി, ലജിത്ത് ആര്‍.സി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights