1,77,500 രൂപ ശമ്പളം, ഐടിബിപിയിൽ അസിസ്റ്റന്റ് കമാൻഡന്റ് ആകാൻ എൻജിനീയർമാർക്ക് അവസരം; ഏപ്രിൽ 21 മുതൽ അപേക്ഷിക്കാം

ഇന്ത്യാ ഗവൺമെന്റിന്റെ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യയിലെ പ്രമുഖ അർദ്ധസൈനിക സേനകളിൽ ഒന്നായ ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസിൽ (ഐടിബിപി-ITBP) എൻജിനീയറിങ് ബിരുദധാരികൾക്ക് അവസരം.

അസിസ്റ്റന്റ് കമാൻഡന്റ് (എൻജിനീയർ) തസ്തികയിലേക്ക് ഐടിബിപി റിക്രൂട്ട്മെന്റിനുള്ള ഹ്രസ്വ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

ഏപ്രിൽ 21 മുതൽ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങും. ഐടിബിപിയുടെ ഔദ്യോഗിക വെബ്സൈറ്റിലെ കരിയർ പോർട്ടൽ വഴിയാണ് അപേക്ഷകൾ സ്വീകരിക്കുക.

ഏപ്രിൽ 21 ന് അപേക്ഷിക്കാനുള്ള വിൻഡോ തുറക്കും. മെയ് 20 വരെ ഓൺലൈനായി അപേക്ഷിക്കാൻ അവസരമുണ്ടാകും.തസ്തികയുടെ പേര്: അസിസ്റ്റന്റ് കമാൻഡന്റ് (എൻജിനീയർ)
യോഗ്യത: പ്രസക്തമായ എൻജിനീയറിങ് വിഭാഗത്തിൽ ബി ഇ / ബി ടെക്

പ്രായപരിധി: 30 വയസ്സ് വരെ (നിയമ പ്രകാരം അർഹതയുള്ളവർക്ക് ഇളവ് ലഭിക്കും)

ശമ്പളം : 56,100 – 1,77,500 രൂപ സ്കെയിലിൽ

ആകെ ഒഴിവുകൾ: 06തിരഞ്ഞെടുപ്പ് പ്രക്രിയ

എഴുത്തുപരീക്ഷ

ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ് (പിഎസ്ടി) / ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ് (പിഇടി)

അഭിമുഖം

മെഡിക്കൽ പരീക്ഷ എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും നിയമനം.

ഓൺലൈനായി അപേക്ഷ സ്വീകരിച്ചു തുടങ്ങുന്ന തീയതി ഏപ്രിൽ 21

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 20

വിശദമായ വിജ്ഞാപനം ഈ മാസം തന്നെ ഐടിബിപിയുടെ കരിയർ പോർട്ടലിൽ പ്രസിദ്ധീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights