താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്: എട്ടാം വളവിൽ ലോറി തകരാറിലായ

താമരശ്ശേരി ചുരത്തിലെ എട്ടാം വളവിൽ വലിയ ലോറി ബ്രേക്ക്ഡൗൺ ആയതിനെത്തുടർന്ന് കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു. വാഹനത്തിന് ഉണ്ടായ സാങ്കേതിക തകരാർ മൂലം നിലവിൽ ഒന്നാം വളവ് വരെ വാഹനങ്ങളുടെ നീണ്ട നിരയാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. വലിയ വാഹനമായതിനാൽ ഇത് നീക്കം ചെയ്യാൻ കൂടുതൽ സമയമെടുക്കുമെന്നാണ് സൂചന. ഈ വഴി പോകുന്ന യാത്രക്കാർ ചുരുങ്ങിയത് അരമണിക്കൂറിലധികം വൈകാൻ സാധ്യതയുള്ളതിനാൽ യാത്ര നേരത്തെ പ്ലാൻ ചെയ്യേണ്ടതാണ്.ചുരം ഇറങ്ങാൻ ഉള്ള വാഹനനിര ലക്കിടി വരെ എത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights