എട്ടാം ക്ലാസ് പാസായോ? കൊച്ചിൻ ഷിപ്പ് യാർഡിൽ ജോലി; എഴുത്ത് പരീക്ഷയില്ല, അവസാന തീയതി മേയ് 30

കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡിൽ ജോലി നേടാൻ അവസരം. റിഗർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള വിജ്ഞാപനം പുറത്തിറക്കി. ആകെ 40 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എട്ടാം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. അപ്രന്റിസ്‌ഷിപ്പ് ട്രെയിനിംഗ് സ്കീം വഴിയാണ് നിയമനം നടത്തുന്നത്. രണ്ട് വർഷമാണ് ട്രെയിനിങ്.

അതിന് ശേഷം കരാർ അടിസ്ഥാനത്തിൽ നിയമനം പ്രതീക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി മേയ് 30.യോഗ്യത

വിദ്യാഭ്യാസ യോഗ്യത: എട്ടാം ക്ലാസ് പാസ്സ്

ബിരുദം/ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാനാവില്ല

ഇന്ത്യൻ പൗരത്വം നിർബന്ധം

ശാരീരിക യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കണം

പ്രായപരിധി (2026 മേയ് 30നനുസരിച്ച്)

ജനറൽ/ ഇ ഡൗബ്ലു എസ് : 18 – 23 വയസ്

ഒ ബി സി : പരമാവധി 26 വയസ്

എസ് സി/എസ് ടി : പരമാവധി 28 വയസ്സ്റ്റൈപെൻഡ് (Stipend)
• 1ാം വർഷം: 11,000 രൂപ /മാസം
• 2ാം വർഷം: 12,000 രൂപ /മാസം

പരിശീലനം പൂർത്തിയാക്കിയ ശേഷം
• 1ാം വർഷം: 22,100 + അധിക സമയം 5,530 രൂപ
• 2ാം വർഷം: 22,800 + 5,700 രൂപ
• 3ാം വർഷം: 23,400 + 5,850 രൂപതെരഞ്ഞെടുപ്പ് ഘട്ടങ്ങൾ

യോഗ്യതാ മാനദണ്ഡങ്ങളും സർട്ടിഫിക്കറ്റ് പരിശോധനയും അടിസ്ഥാനമാക്കി ഉദ്യോഗാർത്ഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യും.

ഫിസിക്കൽ ടെസ്റ്റ് നടത്തിയ ശേഷം അന്തിമ ലിസ്റ്റ് പുറത്തിറക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിജ്ഞാപനം സന്ദര്‍ശിക്കുക.

https://cochinshipyard.in/uploads/career/242b385d48b43e9114c366ef82ba57ee.pdf

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights