മാനന്തവാടി: 55 ലിറ്റര്‍ ചാരായവുമായി യുവാവ് എക്‌സൈസിന്റെ പിടിയിലായി. വരയാല്‍ എടമന കോളി മൊട്ടമ്മല്‍ ബിനുവിനെയാണ്(37) കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇയാളുടെ വീടിനോട് ചേര്‍ന്ന് വിറകുപുരയില്‍ കന്നാസുകളില്‍ നിറച്ചനിലയിലായിരുന്നു ചാരായം. എക്‌സൈസ് റേഞ്ച് പ്രിവന്റിവ് ഓഫീസര്‍മാരായ സി.കെ. രഞ്ജിത്ത്, ഇ. അനൂപ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടി.ജി. പ്രിന്‍സ്, പി. വിജേഷ്‌കുമാര്‍, കെ.യു. ജോബിഷ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ അതുല്യ റോസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ അമീര്‍ എന്നിവരടങ്ങുന്ന സംഘമാണ് ചാരായം പിടിച്ചെടുത്തത്.
55 ലിറ്റര്‍ ചാരായവുമായി യുവാവ് പിടിയില്‍









