‘തന്ന വാക്ക് പാലിക്കുമെന്ന് ഉറപ്പ് നൽകി,ശുഭ പ്രതീക്ഷ’: വി ഡി സതീശനെ കണ്ട് ആശാപ്രവര്‍ത്തകര്‍

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെ കന്റോൺമെൻറ് ഹൗസിൽ എത്തി കണ്ട് ആശാപ്രവര്‍ത്തകര്‍. ആശാ സമരത്തിൽ 266 ദിവസവും ഒപ്പം നിന്ന ആൾ ആണ് വി ഡി സതീശൻ. സമരത്തിന് നൽകിയ പിന്തുണയ്ക്ക് നന്ദി പറയാൻ എത്തിയതാണെന്നും ആശാപ്രവര്‍ത്തകര്‍ പറഞ്ഞു.

ഓരോ ഘട്ടത്തിലും വൈകാരികമായാണ് അദ്ദേഹം സമരത്തിന് ഒപ്പം നിന്നത്. ആദ്യ ക്യാബിനറ്റിൽ തന്നെ തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് പറഞ്ഞിരുന്നു. ആ വാക്ക് പാലിക്കുമെന്ന് വി ഡി സതീശൻ ഉറപ്പ് നൽകിയെന്നും ആശാപ്രവര്‍ത്തകര്‍ വ്യക്തമാക്കി.തന്ന വാക്ക് പാലിക്കുമെന്നും ഒരിക്കലും മറക്കില്ലെന്നും സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയായിട്ട് പദവി ഏറ്റെടുക്കുന്നതിന് മുമ്പ് തന്നെ അദ്ദേഹത്തെ കാണുവാൻ സാധിച്ചു. വാക്ക് പാലിക്കുമെന്ന് ശുഭ പ്രതീക്ഷ ഉണ്ടെന്നും ആശാപ്രവര്‍ത്തകര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights