എസ്ബിഐയിൽ 7150 ഒഴിവുകൾ! ഡിഗ്രി യോഗ്യത, കേരളത്തിൽ നിയമനം; അവസാന തീയതി ജൂൺ 8

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അപ്പ്രെന്റിസ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. അകെ 7150 ഒഴിവുകൾ ആണ് ഉള്ളത്. ബാങ്കിങ് മേഖലയിൽ കരിയർ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണിത്. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്കാണ് അവസരം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 8.യോഗ്യത

അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം (Graduation) നേടിയിരിക്കണം

അല്ലെങ്കിൽ കേന്ദ്ര സർക്കാർ അംഗീകരിച്ച തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം.

ഉദ്യോഗാർഥി അപേക്ഷ സമർപ്പിക്കുന്ന സ്ഥലത്തെ പ്രാദേശിക ഭാഷാ പരിജ്ഞാനം.

10-ാം ക്ലാസ് / 12-ാം ക്ലാസ് മാർക്ക് ഷീറ്റിൽ പ്രാദേശിക ഭാഷ പഠിച്ചതായി തെളിയിക്കുന്നവർക്ക് ഭാഷാ പരീക്ഷയിൽ നിന്ന് ഒഴിവ് ലഭിക്കാം.പ്രായപരിധി

ഉദ്യോഗാർഥിയുടെ കുറഞ്ഞ പ്രായം 20 വയസും പരമാവധി പ്രായം 28 വയസുമാണ്.

അപേക്ഷകൻ 09-06-1998-നും 08-06-2006-നും ഇടയിൽ (രണ്ടും ഉൾപ്പെടെ) ജനിച്ചിരിക്കണം.തെരഞ്ഞെടുപ്പ് പ്രക്രിയ

ഓൺലൈൻ എഴുത്തുപരീക്ഷ,പ്രാദേശിക ഭാഷാ പരീക്ഷ, രേഖ, മെഡിക്കൽ ഫിറ്റ്‌നസ് പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുക.

ഓൺലൈൻ എഴുത്തുപരീക്ഷയിൽ അകെ 100ചോദ്യങ്ങൾ ആകും ഉണ്ടാകുക.

ഓരോ ചോദ്യത്തിനും ഓരോ മാർക്ക് വീതമാകും ലഭിക്കുക

ഓരോ തെറ്റായ ഉത്തരത്തിനും 1/4 മാർക്ക് കുറയ്ക്കും നിയമനം ലഭിക്കുന്നവര്‍ക്ക് പ്രതിമാസം 15,000 രൂപ ശമ്പളം ലഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുക.

https://sbi.bank.in/web/careers/current-openings

https://sbi.bank.in/

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights