കേന്ദ്രിയ വിദ്യാലയയുടെ തൊടുപുഴ,തലശ്ശേരി എന്നിവടങ്ങളിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കാണ് നിയമനം നടത്തുന്നത്. അഭിമുഖത്തിലൂടെയാണ് നിയമനം. അധ്യാപക,അനധ്യാപക തസ്തികകളിൽ ആയി നിരവധി ഒഴിവുകളാണ് ഉള്ളത്. വിശദമായി പരിശോധിക്കാം.കേന്ദ്രിയ വിദ്യാലയ തൊടുപുഴ
തസ്തിക: പ്രൈമറി ടീച്ചർ (PRT), കംപ്യൂട്ടർ കം AI ഇൻസ്ട്രക്ടർ, സ്പെഷ്യൽ എഡ്യൂക്കേറ്റർ
യോഗ്യത:
കംപ്യൂട്ടർ കം AI ഇൻസ്ട്രക്ടർ
ഏതെങ്കിലും വിഷയത്തിൽ ബിരുദം ഉള്ളവർ മുതൽ കംപ്യൂട്ടർ വിഷയങ്ങളിൽ ഉയർന്ന ബിരുദം ഉള്ളവർക്ക് വരെ അപേക്ഷിക്കാം.
സ്കിൽ ടെസ്റ്റിനായി ഉദ്യോഗാർഥികൾ ലാപ്ടോപ്പ് കൊണ്ടു പോകണം.സ്പെഷ്യൽ എഡ്യൂക്കേറ്റർ
പ്ലസ് ടുവും സ്പെഷ്യൽഎഡ്യൂക്കേഷൻ/റീഹാബിലിറ്റേഷൻ മേഖലകളിലെ ആർ.സി.ഐ അംഗീകരിച്ച ഡിപ്ലോമ അല്ലെങ്കിൽ ട്രെയിനിംഗ് യോഗ്യതയും ഉണ്ടായിരിക്കണം.
Deaf, Visual Impairment, Mental Retardation, Hearing & Speech തുടങ്ങിയ മേഖലകളിലെ വിവിധ ഡിപ്ലോമകളും അംഗീകരിക്കും.
Special Needs കുട്ടികളുടെ വിദ്യാഭ്യാസത്തിൽ 6 മാസ സർട്ടിഫിക്കറ്റ് കോഴ്‌സും ആവശ്യമാണ്.പ്രൈമറി ടീച്ചർ (PRT)
പ്രൈമറി ടീച്ചർ (PRT) തസ്തികയ്ക്ക് 50 ശതമാനം മാർക്കോടെ പ്ലസ് ടുവും ഡി.എൽ.എഡ്/ബി.എൽ.എഡ്/ഡിപ്ലോമ ഇൻ എജുക്കേഷൻ യോഗ്യതയും വേണം.
സി.ടി.ഇ.ടി പാർട്ട്-1 പാസായിരിക്കണം.
ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ പഠിപ്പിക്കാനുള്ള കഴിവും കംപ്യൂട്ടർ പരിജ്ഞാനവും നിർബന്ധമാണ്.കേന്ദ്രിയ വിദ്യാലയ തലശ്ശേരി
തസ്തികകൾ : വൊക്കേഷണൽ ഇൻസ്ട്രക്ടർ, നഴ്സ്, സ്പെഷ്യൽ എഡ്യൂക്കേറ്റർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ
വൊക്കേഷണൽ ഇൻസ്ട്രക്ടർ
ഹയർ സെക്കൻഡറിയ്ക്ക് ശേഷം സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഇലക്ട്രിക്കൽ അല്ലെങ്കിൽ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ 3 വർഷ ഡിപ്ലോമ അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിലെ ഡിഗ്രി ആവശ്യമാണ്.
ഒരു വർഷത്തെ പ്രായോഗിക പ്രവൃത്തിപരിചയം അഭിലഷണീയം. കൂടാതെ കംപ്യൂട്ടർ ആപ്ലിക്കേഷൻ അറിവും വേണം.നഴ്സ്
ജനറൽ നഴ്സിംഗ് ഡിപ്ലോമ (GNM) അല്ലെങ്കിൽ ബി.എസ്.സി നഴ്സിങ് യോഗ്യത ഉണ്ടായിരിക്കണം.
ഈ രണ്ട് യോഗ്യതകളിൽ ഏതെങ്കിലും ഉള്ളവർക്ക് അപേക്ഷിക്കാം.
സ്പെഷ്യൽ എഡ്യൂക്കേറ്റർ
പ്ലസ് ടുവും ആർ.സി.ഐ അംഗീകരിച്ച സ്പെഷ്യൽ എഡ്യൂക്കേഷൻ/റീഹാബിലിറ്റേഷൻ മേഖലകളിലെ ഡിപ്ലോമ അല്ലെങ്കിൽ സർട്ടിഫിക്കറ്റ് കോഴ്സുകളും ഉണ്ടായിരിക്കണം.
D.Ed Special Education, DSE, DCBR, PGDCBR, MRW, DHLS തുടങ്ങിയ അംഗീകൃത യോഗ്യതകളോ B.Ed Special Education അല്ലെങ്കിൽ RCI അംഗീകരിച്ച തുല്യ കോഴ്സുകളോ യോഗ്യതയായി പരിഗണിക്കും.
കൂടാതെ CTET യോഗ്യത നിർബന്ധമാണ്.ഡാറ്റാ എൻട്രി ഓപ്പറേറ്റർ
ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം ആവശ്യമാണ്.
MS Word, Excel, ഇ-മെയിൽ, ഇൻ്റർനെറ്റ് എന്നിവയിൽ പ്രാവീണ്യം വേണം.
ഇംഗ്ലീഷും ഹിന്ദിയും ചേർന്ന് 30–35 WPM ടൈപ്പിംഗ് വേഗത നിർബന്ധമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് വിജ്ഞാപനം സന്ദര്‍ശിക്കുക.
കേന്ദ്രിയ വിദ്യാലയ തൊടുപുഴ
https://cdnbbsr.s3waas.gov.in/s3kv06d840128c6ee5c4e68ee6af2bdbea/uploads/2026/05/2026051547.pdf
കേന്ദ്രിയ വിദ്യാലയ തലശ്ശേരി
https://cdnbbsr.s3waas.gov.in/s3kv031a066727c4dd99d00c638861b921/uploads/2026/05/2026050827.pdf







