എസ്.സി; വിവിധ തസ്തികകളിൽ അഭിമുഖം

ആരോഗ്യ വകുപ്പിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് (കാറ്റഗറി നമ്പർ 11/2025) തസ്തികയിലേക്ക് മെയ് 20 ന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജിആർ1സി വിഭാഗവുമായി ബന്ധപ്പെടണം (0471 2546325).

മലപ്പുറം ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 80/2024) തസ്തികയിലേക്ക് മെയ് 20, 21 തീയതികളിലും ഇൻഡ്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 (ആയുർവേദം) (കാറ്റഗറി നമ്പർ 745/2024) തസ്തികയിലേക്ക് മെയ് 21, 22 തീയതികളിലും പിഎസ്‍സി മലപ്പുറം ജില്ലാ ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്.

തൃശൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (മലയാളം) (കാറ്റഗറി നമ്പർ 601/2024) തസ്തികയിലേക്ക് മെയ് 20, 21, 22 തീയതികളിൽ പിഎസ്‍സി തൃശൂർ ജില്ലാ ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾക്കുളള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്.

കൊല്ലം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (ഇംഗ്ലീഷ്) (കാറ്റഗറി നമ്പർ 603/2024) തസ്തികയിലേക്ക് മെയ് 20, 21, 22 തീയതികളിൽ പിഎസ്‍സി കൊല്ലം ജില്ലാ ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾക്കുളള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights