ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യുക്കേഷൻ ആൻഡ് റിസർച്ച് തിരുപ്പതി (IISER Tirupati) പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 35 ഒഴിവുകളാണ് ഉള്ളത്. ബന്ധപ്പെട്ട വിഷയത്തിൽ പിഎച്ച്ഡി യോഗ്യതയുള്ളവർക്ക് ആണ് അവസരം. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി മെയ് 28.
യോഗ്യത
പ്രൊഫസർ – 7 ഒഴിവുകൾ
ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസും പി.എച്ച്.ഡിയും ആവശ്യമാണ്.
മികച്ച അക്കാദമിക് റെക്കോർഡ് ഉണ്ടായിരിക്കണം.
ഗവേഷണ മികവും നേതൃത്വപാടവവും ഉണ്ടായിരിക്കണം.
പി.എച്ച്.ഡിക്ക് ശേഷം കുറഞ്ഞത് 10 വർഷത്തെ അധ്യാപന/ഗവേഷണ പരിചയം.
ഇതിൽ 4 വർഷമെങ്കിലും അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ ജോലി ചെയ്തിരിക്കണം.
IIT, IISc, IIM, സെൻട്രൽ യൂണിവേഴ്സിറ്റികൾ അല്ലെങ്കിൽ ദേശീയ ഗവേഷണ സ്ഥാപനങ്ങൾ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിലെ പരിചയം മാത്രമേ പരിഗണിക്കൂ.
അസിസ്റ്റന്റ് പ്രൊഫസര്‍- 28 ഒഴിവുകള്‍
ബന്ധപ്പെട്ട വിഷയത്തില്‍ ഫസ്റ്റ് ക്ലാസും പി.എച്ച്.ഡിയും ആവശ്യമാണ്
മികച്ച അക്കാദമിക് റെക്കോര്‍ഡും ഉണ്ടായിരിക്കണം.
കൂടാതെ കുറഞ്ഞത് 3 വര്‍ഷത്തെ പോസ്റ്റ്-പി.എച്ച്.ഡി അധ്യാപന / ഗവേഷണ / ഇന്‍ഡസ്ട്രി പരിചയം ആവശ്യമാണ്.
കരിയര്‍ വാര്‍ത്തകള്‍ ഉടന്‍ അറിയാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.
ഇവിടെ ക്ലിക്ക് ചെയ്യുക
തെരഞ്ഞെടുപ്പ് പ്രക്രിയ
ഓണ്‍ലൈന്‍ അപേക്ഷകള്‍ പരിശോധിച്ച് ഷോര്‍ട്ട്ലിസ്റ്റിംഗ് നടത്തും
തുടര്‍ന്ന് ഇന്റര്‍വ്യൂ / പ്രെസന്റേഷന്‍ നടത്താനായി ക്ഷണിക്കും.
അവസാന ഘട്ടത്തില്‍ ഡോക്യുമെന്റ് വെരിഫിക്കേഷന്‍ ഉണ്ടായിരിക്കും
അതിനു ശേഷം അന്തിമ പട്ടിക പ്രസിദ്ധീകരിക്കും









