വണ്ടര്‍ വൈഭവ്; ഒരു ഐപിഎല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ എന്ന നേട്ടം; തിരുത്തിക്കുറിച്ചത് ക്രിസ് ഗെയ്‌ലിന്റെ റെക്കോര്‍ഡ്

ഐപിഎല്ലില്‍ പുതുചരിത്രമെഴുതി രാജസ്ഥാന്‍ റോയല്‍സ് താരം വൈഭവ് സൂര്യവംശി. ഒരു ഐപിഎല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകളെന്ന റെക്കോര്‍ഡ് ഇനി വൈഭവ് സൂര്യവംശിക്ക് സ്വന്തം. 59 സിക്‌സറുകളെന്ന ക്രിസ് ഗെയ്‌ലിന്റെ റെക്കോര്‍ഡ് മറികടന്നു. 2026 സീസണില്‍ സിക്‌സറുകളുടെ എണ്ണം 60 കടന്നു. 2012ലെ ക്രിസ് ഗെയ്‌ലിന്റെ 59 സിക്‌സറുകളുടെ റെക്കോര്‍ഡാണ് മറികടന്നത്.എലിമിനേറ്ററില്‍ ഹൈദരാബാദിനെതിരെ രാജസ്ഥാന് വെടിക്കെട്ട് തുടക്കമാണുണ്ടായത്. 16 പന്തില്‍ വൈഭവ് അര്‍ധസെഞ്ചുറി പിന്നിട്ടു. 29 പന്തില്‍ 97 റണ്‍സ് നേടി.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയായിരുന്നു വൈഭവ് സൂര്യവംശിയുടെ തുടക്കം. 2011-ല്‍ ജനിച്ച വൈഭവ്, 2008-ല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആരംഭിച്ചതിന് ശേഷമാണ് ജനിച്ചത്. ടൂര്‍ണമെന്റ് ആരംഭിച്ചതിന് ശേഷം ജനിച്ച് ഐപിഎല്ലില്‍ കളിക്കുന്ന ആദ്യ താരമെന്ന നേട്ടവും വൈഭവിന് സ്വന്തമാണ്. 16 വര്‍ഷവും 157 ദിവസവും പ്രായമുള്ളപ്പോള്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനായി അരങ്ങേറിയ പ്രയാസ് റേ ബര്‍മന്റെ റെക്കോഡാണ് വൈഭവ് എന്ന് മറികടന്നിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights