കേരള സർക്കാരിന്റെ വ്യവസായ വാണിജ്യ വകുപ്പിന് കീഴിലുള്ള സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (CMD) സീനിയർ പ്രോജക്ട് എഞ്ചിനീയർ തസ്തികയിൽ നിയമനം നടത്തുന്നു. കരാറടിസ്ഥാനത്തിൽ ആണ് നിയമനം. സിവിൽ എഞ്ചിനീയറിംഗ് ബിരുദവും പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂൺ 05.
തസ്തിക: സീനിയർ പ്രോജക്ട് എഞ്ചിനീയർ (Senior Project Engineer)
ഒഴിവുകൾ: 02
ശമ്പളം: പ്രതിമാസം 30,000 രൂപ മുതൽ 50,000 രൂപ വരെ (പ്രവൃത്തിപരിചയവും യോഗ്യതയും മുൻനിർത്തി നിശ്ചയിക്കും)
വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള സിവിൽ എഞ്ചിനീയറിംഗ് ബിരുദം
പ്രവൃത്തിപരിചയം: സിവിൽ എഞ്ചിനീയറിംഗ് മേഖലയിൽ കുറഞ്ഞത് 5 വർഷത്തെ പരിചയസമ്പത്ത്
പ്രായപരിധി: പരമാവധി 45 വയസ്സ്
ആറ് മാസത്തെ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. പിന്നീട് കരാര്‍ നീട്ടിയേക്കാം. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 05 വൈകുന്നേരം 05:00 മണിയാണ്.
ഉദ്യോഗാര്‍ഥികള്‍ കൃത്യമായ വിവരങ്ങളും വിശദമായ സി.വി.യും (CV) സഹിതം ഓണ്‍ലൈന്‍ ഗൂഗിള്‍ ഫോം വഴി അപേക്ഷിക്കേണ്ടതാണ്. നിയമനവുമായി ബന്ധപ്പെട്ട പരീക്ഷ/അഭിമുഖം എന്നിവയുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്ത ഇമെയില്‍, മൊബൈല്‍ നമ്പര്‍ എന്നിവ വഴി അറിയിക്കും.
കരിയര്‍ വാര്‍ത്തകള്‍ ഉടന്‍ അറിയാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.
ഇവിടെ ക്ലിക്ക് ചെയ്യുക
കൂടുതല്‍ വിവരങ്ങള്‍ക്ക് വിജ്ഞാപനം സന്ദര്‍ശിക്കുക.
https://cmd.kerala.gov.in/wp-content/uploads/2026/05/Notification-SPE-1.pdf









