പെരുമ്പാവൂരില്‍ ബസിനുളളില്‍ മോഷണം നടത്തിയ സ്ത്രീയും സുഹൃത്തും പിടിയില്‍

കൊച്ചി: പെരുമ്പാവൂരില്‍ ബസിനുളളില്‍ മോഷണം നടത്തിയ സ്ത്രീയും സുഹൃത്തും പിടിയില്‍. കര്‍ണാടക സ്വദേശി രാധ, ഇവരുടെ ആണ്‍സുഹൃത്ത് രതീഷ് എന്നിവരാണ് പെരുമ്പാവൂര്‍ പൊലീസിന്റെ പിടിയിലായത്. വ്യാഴാഴ്ച്ച വൈകുന്നേരം നടന്ന മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു. കാക്കനാടുളള ഇവരുടെ വാടക മുറിയില്‍ നിന്നാണ് പൊലീസ് പ്രതികളെ പിടികൂടിയത്.ബസ് പെരുമ്പാവൂര്‍ ബസ് സ്റ്റാന്‍ഡില്‍ എത്തിയപ്പോഴാണ് പ്രതി രാധ മോഷണം നടത്തിയത്.യാത്രക്കാര്‍ കൂട്ടമായി ഇറങ്ങുന്ന തിരക്കിനിടെ ധരിച്ചിരുന്ന ചുരിദാറിന്റെ ഷാള്‍ ഉപയോഗിച്ച് കൈ മറച്ചുപിടിച്ചാണ് രാധ സഹയാത്രികയായ സ്ത്രീയുടെ ബാഗ് തുറന്ന് പേഴ്‌സ് കവര്‍ന്നത്. പേഴ്‌സിനുളളില്‍ സൂക്ഷിച്ചിരുന്ന പണവും എടിഎം കാര്‍ഡും നഷ്ടമായി. മോഷണത്തിന്റെ വ്യക്തമായ ദൃശ്യങ്ങള്‍ ബസിനുളളിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. സംഭവത്തില്‍ മോഷണത്തിനിരയായ സ്ത്രീയുടെ പരാതിയില്‍ പെരുമ്പാവൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights