കുസാറ്റില്‍ 22 സെക്യൂരിറ്റി ഗാര്‍ഡ് ഒഴിവുകള്‍; കരാര്‍ നിയമനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം

സര്‍ക്കാര്‍ ജോലി തേടുന്ന മുന്‍ സൈനികര്‍ക്കായി കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (കുസാറ്റ്) അവസരം ഒരുക്കുന്നു. സര്‍വകലാശാലയിലെ 22 സെക്യൂരിറ്റി ഗാര്‍ഡ് തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കരാര്‍ നിയമനമാണ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 22,240 രൂപ ഏകീകൃത ശമ്പളം ലഭിക്കും. ജൂലൈ 3 വരെയാണ് ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുക.

യോഗ്യത

അപേക്ഷകര്‍ എസ്എസ്എല്‍സി അല്ലെങ്കില്‍ തത്തുല്യ യോഗ്യത നേടിയിരിക്കണം. കൂടാതെ ഇന്ത്യന്‍ സൈന്യം, നേവി, എയര്‍ഫോഴ്‌സ്, സിആര്‍പിഎഫ്, ബിഎസ്എഫ്, സിഐഎസ്എഫ്, ഐടിബിപി, എസ്എസ്ബി, അസം റൈഫിള്‍സ് തുടങ്ങിയ സായുധ സേനകളില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ സേവനപരിചയമുള്ള മുന്‍ സൈനികര്‍ ആയിരിക്കണം. ആവശ്യമായ ശാരീരിക-മെഡിക്കല്‍ ഫിറ്റ്‌നസ് മാനദണ്ഡങ്ങളും പാലിക്കണം. 2026 ജനുവരി 1-ന് 56 വയസ് കവിയരുത്. സര്‍ക്കാര്‍ ചട്ടങ്ങള്‍ അനുസരിച്ചുള്ള ഇളവുകള്‍ ലഭിക്കും.

അപേക്ഷ

ഉദ്യോഗാര്‍ഥികള്‍ കുസാറ്റിന്റെ റിക്രൂട്ട്മെന്റ് പോര്‍ട്ടല്‍ (recruit.cusat.ac.in) വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. തുടര്‍ന്ന് അപേക്ഷയുടെ പ്രിന്റ് കോപ്പിയും ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം സര്‍വകലാശാല രജിസ്ട്രാര്‍ക്ക് അയയ്ക്കണം. ജനറല്‍/ ഒബിസി വിഭാഗക്കാര്‍ 950 രൂപയും എസ്.സി / എസ്.ടി വിഭാഗത്തില്‍ പെട്ടവര്‍ക്ക് 195 രൂപയുമാണ് അപേക്ഷാ ഫീസ്. ഇത് ഓണ്‍ലൈനായി അടയ്ക്കണം. ഷോര്‍ട്ട്‌ലിസ്റ്റിങ്, അഭിമുഖം, രേഖാ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. വിശദ വിവരങ്ങള്‍ക്ക് വിജ്ഞാപനം കാണുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights