മലദ്വാരത്തില്‍ ഒളിച്ചു കടത്താന്‍ ശ്രമിച്ച എം.ഡി.എം.എയുമായി ബത്തേരിയില്‍ യുവാവ് പിടിയില്‍

മലദ്വാരത്തില്‍ ഒളിച്ചു കടത്താന്‍ ശ്രമിച്ച മാരക മയക്കു മരുന്നായ എം.ഡി.എം.എ യുമായി ബസ് യാത്രികനായ യുവാവിനെ വയനാട് പോലീസ് വിദഗ്ദ്ധമായി പിടികൂടി. കവറടക്കം 64 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട് പരപ്പന്‍ പൊയില്‍, തെക്കേ പുരയില്‍ വീട്ടില്‍ സനീഷ് കുമാര്‍ (40) നെയാണ് വയനാട് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ ബത്തേരിയില്‍ നിന്ന് പിടികൂടിയത്. ഇയാളെ ബത്തേരിയിലെ ഹോസ്പിറ്റലില്‍ നിന്നും സ്‌കാന്‍ ചെയ്യുകയും വയറ്റിനുള്ളില്‍ ഉരുള രൂപത്തില്‍ സൂക്ഷിച്ച നിലയില്‍ ലഹരി കണ്ടെത്തുകയുമായിരുന്നു. ശേഷം വിദഗ്ധ പരിശോധനയ്ക്കായി മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ബത്തേരി കോട്ടക്കുന്നില്‍ വച്ചു കര്‍ണാടക ഭാഗത്തു നിന്നും വരികയായിരുന്ന കെ എസ് ആര്‍ ടി സി ബസില്‍ പരിശോധന നടത്തി വരവേയാണ് ഇയാള്‍ പിടിയിലാവുന്നത്. പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights