കാട്ടാന വീടിനു മുകളിലേക്ക് തെങ്ങ് മറിച്ചിട്ടു

വൈത്തിരി: ലക്കിടി അറമലയില്‍ കാട്ടാന തെങ്ങ് വീടിനു മുകളിലേക്ക് കുത്തിമറിച്ചിട്ട് വീടിനു കേടു സംഭവിച്ചു. അറമല വീട്ടില്‍ മൂച്ചിത്തറയില്‍ ജംഷീദിന്റെ വീടിനു നേരെയാണ് ഒറ്റക്കൊമ്പന്റെ ആക്രമണമുണ്ടായത്. തലനാരിഴക്കാണ് വീടിനകത്തുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടത്. ജംഷീദും ഭാര്യയും മൂന്നു മക്കളും മാതാപിതാക്കളും ഈ സമയം വീട്ടിനകത്തുണ്ടായിരുന്നു. വീടിന്റെ അടുക്കള ഭാഗമാണ് തകര്‍ന്നത്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ് ജനവാസ കേന്ദ്രത്തിലാണ് ആനയുടെ പരാക്രമം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights